Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് 1,86,364 പുതിയ കോവിഡ് കേസുകള്‍; 44 ദിവസത്തിനിടയിലെ കുറഞ്ഞ കണക്ക്‌.

ഇന്ത്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയർന്നു. ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടത് 3,18,895 പേരാണ്. 23,43,152 സജീവകേസുകളാണ് രാജ്യത്തുളളത്.

രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും സജീവ കേസുകളുടെ എണ്ണം ഉയർന്നു തന്നെയാണ് നിൽക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ജൂൺ മുപ്പത് വരെ തുടരണമെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 കോടി കടന്നു. 20,50,20,660 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments