Ticker

6/recent/ticker-posts

Header Ads Widget

കോവിഡ് ബാധിച്ച് മരണപ്പെട്ട സഹോദരന്ന്, അന്ത്യ കർമത്തിന് നേതൃത്വം നൽകി മാതൃകയായത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ

മുക്കം : കോവി ഡ് ബാതിധനായി മരണപ്പെട്ട പന്നിക്കോട് കളക്കുട്ടി ക്കുന്നത്ത് ഉണ്ണി ചാത്തൻ(70) ന്റെ ശവസംസ്കാര ചടങ്ങിന് പന്നിക്കോട് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ നേതൃത്വം നൽകി, 

ലാസിം എൻ, നിയാസ് പന്നിക്കോട് മുനീർ കാരാളി പറമ്പ്, ഫർഹാൻ എൻ എന്നീ വൈറ്റ് ഗാർഡ് അംഗങ്ങളും ബൈജു ഉണിക്കോരൻ ക്കുന്നത്തും ചേർന്ന് പഴമ്പറമ്പ് ശ്മശാനത്തിൽ ചിതയിലേക്ക് എടുത്തു. കോവി ഡ് പ്രോട്ടോക്കോൾ പാലിച്ച് പരിമിതമായ അംഗങ്ങൾ പങ്കെടുത്തു. മകൻ വാസു ചിതക്ക് തീ കൊളുത്തി.

വാർഡ് മെമ്പർ രതീഷ് കളക്കുടിക്കുന്നത്ത് , എട്ടാം വാർഡ്  ജാഗ്രതാസമിതി കൺവീനർ പുതുക്കുടി മജീദ് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു

Post a Comment

0 Comments