Ticker

6/recent/ticker-posts

Header Ads Widget

പുതിയ അധ്യയന വർഷത്തിൻ്റെ ഭാഗമായി വിദ്യാലയങ്ങൾ ശുചീകരിച്ച് യുവാക്കളുടെ മാതൃക

മുക്കം : പന്നിക്കോട്ടെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ നിറസാനിധ്യമായ സഹായി ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ പന്നിക്കോട് ഗവ. എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു.

ശുചീകണത്തോടൊപ്പം ഓർമ മരം നടുകയും പാർക്കിലെ കുളത്തിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. ശുചീകരണ പ്രവൃത്തി മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു ഉദ്ഘാടനം ചെയ്തു.

ഓർമ മരം നടുന്നതിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ബാബു പൊലുകുന്നത്തും മത്സ്യങ്ങൾ നിക്ഷേപിക്കുന്നതിൻ്റെ ഉദ്ഘാടനം ഫാസിൽ യു.കെ.സിയും നിർവഹിച്ചു. ക്ലബ് പ്രസിഡൻ്റ് സി.പി. റിഷാദ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പി.ടി.എ പ്രസി. പി.വി. അബ്ദുല്ല,
ഷാഹിദ് പരവരിയിൽ, സജിത് പരവരിയിൽ, പി. റംഷാദ്, പി ഷഫീഖ്, സജീർ, രോഹിത്, ആദിൽ സി.പി, അജിത്ത്, ശരത്ത്, ഷഫീഖ് പാലിയിൽ, പി.അദ്നാൻ, സഫീർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments