Ticker

6/recent/ticker-posts

Header Ads Widget

ദുബായ്: ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രം

എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസുകളുമായി ബന്ധപ്പെട്ട മൂന്ന് സേവനങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ജൂൺ 13-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷകൾ, ഡ്രൈവർമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ എന്നീ സേവനങ്ങളാണ് ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രമാക്കാൻ RTA തീരുമാനിച്ചിരിക്കുന്നത്. 2021 ജൂൺ മാസം പകുതി മുതൽ ഇത്തരം സേവനങ്ങൾ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നിന്ന് നൽകില്ലെന്നും, പകരം ഇവ RTA-യുടെ സ്‍മാർട്ട് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

“ഡ്രൈവർ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ RTA-യുടെ ദുബായ് ഡ്രൈവ് ആപ്പ്, വെബ്സൈറ്റ്, സ്വയം പ്രവർത്തിപ്പിക്കാവുന്ന കിയോസ്കുകൾ, അംഗീകൃത കാഴ്ച്ച പരിശോധനാ കേന്ദ്രങ്ങൾ എന്നിവിടിങ്ങളിൽ നിന്ന് നൽകാവുന്നതാണ്. നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസൻസ് വീണ്ടും അനുവദിച്ച് കിട്ടുന്നതിനുള്ള അപേക്ഷകൾ RTA-യുടെ ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ നൽകാവുന്നതാണ്. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ RTA-യുടെ ആപ്പ്, വെബ്സൈറ്റ്, കിയോസ്കുകൾ എന്നിവയിലൂടെ നൽകാവുന്നതാണ്.”, RTA ലൈസൻസിങ്ങ് ഏജൻസി ഡയറക്ടർ സുൽത്താൻ അൽ മർസൂഖി വ്യക്തമാക്കി. കടലാസിന്റെ ഉപയോഗം ഒഴിവാക്കുന്നതിനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments