Ticker

6/recent/ticker-posts

Header Ads Widget

ഒറ്റ ദിവസം കൊണ്ട് ഡ്രൈനേജ് പുനര്‍നിര്‍മ്മിച്ച് ടീം വെല്‍ഫെയര്‍

ചുള്ളിക്കാപറമ്പില്‍ ഒറ്റ ദിവസം കൊണ്ട് ഡ്രൈനേജ് പുനര്‍നിര്‍മ്മിച്ച് ടീം വെല്‍ഫെയര്‍

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ചുള്ളിക്കാപറമ്പ്-ആലുങ്ങലില്‍ മണ്ണുവന്നടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട ഡ്രൈനേജ് ഒറ്റദിവസം കൊണ്ട് പുനര്‍നിര്‍മ്മിച്ച് ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍.

ചെറുവാടി - കൊടിയത്തൂര്‍ റോഡിലെ കുന്നുമ്മല്‍ ഭാഗത്തെ റോഡിനോട് ചേര്‍ന്നുള്ള ഏകദേശം ഇരൂന്നൂറോളം മീറ്റര്‍ ചാലുകളാണ് ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ പുനര്‍നിര്‍മ്മിച്ചത്. പതിനാലാം വാര്‍ഡ് മെമ്പര്‍ കെ.ജി സീനത്ത് ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡിന് പണിയായുധം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, സെക്രട്ടറി കെ.ടി ഹമീദ്, വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ഇ.എന്‍ യൂസുഫ്, കെ.സി. അന്‍വര്‍, പഞ്ചായത്ത് കമ്മിറ്റി അസി.സെക്രട്ടറി ഇ.എന്‍ നദീറ, പി.കെ ഹാജറ, ശംസുദ്ദീന്‍ ചെറുവാടി, കെ.സി യൂസുഫ്, എം.വി മുസ്തഫ, കെ.കെ.കുഞ്ഞാലി, ശ്രീജ മാട്ടുമുറി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments