Ticker

6/recent/ticker-posts

Header Ads Widget

മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ (65)മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ബന്ധുവീട്ടിലെത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു.

ചികിത്സ നടത്താനുള്ള യോഗ്യതയില്ലാതെ വിവിധ രോഗങ്ങള്‍ക്ക് അദ്ദേഹം ചികിത്സ നടത്തിയതിന്റെ പേരില്‍  പോലിസ് കേസെടുത്തിരുന്നു.
അലോപ്പതി ചികിത്സക്കെതിരേ നിരവധി തവണ അദ്ദേഹം രംഗത്തു വന്നിരുന്നു. കൊറോണ വൈറസ് ബാധയ്ക്ക് ചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുട്ടി ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ മാരാരിക്കുളം പോലിസാണ് നരഹത്യക്കെതിരേ കേസെടുത്തത്

Post a Comment

0 Comments