Ticker

6/recent/ticker-posts

Header Ads Widget

പൊതുമരാമത്ത് മന്ത്രിയുമായി തത്സമയം

പൊതുമരാമത്ത് വകുപ്പുമായി  ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ നാളെ വ്യാഴാഴ്ച [2021 ജൂൺ 3 ] വൈകുന്നേരം അഞ്ചു മണി മുതൽ ആറു മണി വരെ തത്സമയം എത്തുകയാണ്.

പരാതികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും കൂടിയുള്ള സംവാദ പരിപാടിയാണ് ഉദ്ദേശിക്കുന്നത്.  സ്വീകരിക്കുന്ന പരാതികൾ തദവസരത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച നടത്തിയ ആദ്യപരിപാടിയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. കാലവർഷം കണക്കിലെടുത്ത് ആഴ്ചയിൽ ഒരുദിവസം ഈ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഓർക്കുക

ദിവസം : 03-06-2021
സമയം : വൈകുന്നേരം 5 മുതൽ 6 വരെ.
വിളിക്കേണ്ട നമ്പർ : 18004257771 (ടോൾ ഫ്രീ)

Post a Comment

0 Comments