Ticker

6/recent/ticker-posts

Header Ads Widget

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി

പെരിന്തൽമണ്ണ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി.

ഏലംകുളം എളാട് കൂഴംന്തറ എന്ന സ്ഥലത്തെ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ ( 13 ) ക്കും കുത്തേറ്റു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്.

പ്രതി പൊതുവയില്‍ കൊണ്ടപറമ്പ് വീട്ടില്‍ വിനീഷ് വിനോദി ( 21 ) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.   വ്യാഴാഴ്ച രാവിലെ എട്ടോടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് കൊല നടത്തിയത്. രണ്ടാം നിലയിലെ റൂമില്‍ കയറി  കത്തി കൊണ്ട് കുത്തുകയായിരുന്നു.  

പ്രേമം നിരസിച്ചതിലുള്ള വിരോധമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള  പെരിന്തല്‍മണ്ണയിലെ സി കെ സ്റ്റോഴ്‌സ് കട കത്തി നശിച്ചിരുന്നു. പ്രതിക്ക് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments