📚ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.
🔰Kerala University Announcements: കേരള സർവകലാശാല.
💠ടൈംടേബിൾ
✒️കേരള സർവകലാശാല 2021 ജൂലൈ 6ന് ആരംഭിക്കുന്ന മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.ബി.എ ബി.എം – എം. എ.എം (2015 സ്കീം – റെഗുലർ ആൻഡ് സപ്ലിമെൻററി ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരം വെബ്സൈറ്റിൽ.
✒️കേരള സർവകലാശാല 2021 ജൂലൈ മാസത്തിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ – 2020 സെമസ്റ്റർ സ്കീം റെഗുലർ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
✒️കേരള സർവകലാശാല 2021 ജൂലൈ മാസത്തിൽ നടത്തുന്ന അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ – റെഗുലർ & സപ്ലിമെൻററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
💠പ്രാക്ടിക്കൽ/ വൈവ വോസി
✒️കേരള സർവകലാശാല 2021 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ & അന്വൽ സ്കീം എം.എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷൻ, സപ്ലിമെൻററി 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവ വോസി മുൻനിശ്ചയിച്ച തീയതികളിൽ തന്നെ ഓൺലൈനായി നടത്തുന്നതാണ് വിശദവിവരം സർവ്വകലാശാല/ എസ്.ഡി.ഇ വെബ്സൈറ്റുകളിൽ ലഭ്യമാണ്).
✒️കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ഫെബ്രുവരിയിൽ നടത്തിയ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 1, 2 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ വച്ചും നാലാം സെമസ്റ്റർ പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം , വൈവ വോസി പരീക്ഷകൾ ജൂലൈ 3,4 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ചും നടത്തുന്നു. ബാച്ച് തിരിച്ചുള്ള വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
💠പരീക്ഷാ തീയതി
✒️കേരള സർവകലാശാല മേയ് 4 മുതൽ തുടങ്ങുവാനിരുന്ന ആറാം സെമസ്റ്റർ ( 2013 സ്കീം ) ഫെബ്രുവരി 2021 സപ്ലിമെൻററി ബി.ടെക് ഡിഗ്രി പരീക്ഷകൾ ജൂലൈ 5 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰MG University Announcements: എംജി സർവകലാശാല.
💠പുതുക്കിയ പരീക്ഷ തീയതി
✒️മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം – 2018 അഡ്മിഷൻ – റഗുലർ), മൂന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – 2014-2017 അഡ്മിഷൻ – സപ്ലിമെന്ററി/2013 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/2012 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ്/2012ന് മുമ്പുള്ള അഡ്മിഷൻ – മൂന്നാം മേഴ്സി ചാൻസ്, ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം – 2008-2010 അഡ്മിഷൻ – സപ്ലിമെന്ററി/2007 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/2006 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ – മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകൾ ജൂലൈ ഏഴിന് ആരംഭിക്കും.
ജൂൺ 18 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒൻപതാം സെമസ്റ്റർ ബി.ആർക് (2016 അഡ്മിഷൻ – റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), ഒൻപതാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ ജൂലൈ 22 ന് ആരംഭിക്കും.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2016 അഡ്മിഷൻ – റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 30ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിലും സീപാസിന് കീഴിലുള്ള സ്ഥാപനങ്ങളിലും ജൂൺ 25ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ – റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി – ദ്വിവത്സരം) – പ്രൊഫഷണൽ ഡെവലപ്‌മെന്റ് ഓഫ് സാൻസ്‌ക്രിറ്റ് ടീച്ചർ, പ്രൊഫഷണൽ ഡെവലപ്‌മെന്റ് ഓഫ് അറബിക് ടീച്ചർ പരീക്ഷകൾ ജൂൺ 30ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ നടക്കും.
💠തീയതി നീട്ടി
✒️മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ പ്രിലിംസ് കം മെയിൻസ് കോച്ചിങ് പ്രോഗ്രാമിലേക്ക് റെഗുലർ ഈവനിംഗ്, ഫൗണ്ടേഷൻ ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനായി നടത്തുന്ന സ്പോട് അഡ്മിഷൻ തീയതി ജൂലൈ 10 വരെ നീട്ടി. റഗുലർ ബാച്ച് ഒരു വർഷവും, ഈവനിംഗ് ബാച്ച് ഒന്നര വർഷവും, ഫൗണ്ടേഷൻ ബാച്ച് രണ്ടുവർഷവും ദൈർഘ്യമുള്ളതാണ്. എസ്.എസ്.എൽ.സി. മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിന് 15000 രൂപയും മറ്റു വിഭാഗങ്ങൾക്ക് 30000 രൂപയുമാണ് കോഴ്സ് ഫീസ്. വിശദവിവരത്തിനും അഡ്മിഷൻ രജിസ്റ്റർ ചെയ്യുന്നതിനും ഫോൺ: 9188374553.
💠പരീക്ഷഫലം
✒️2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ് വർക്ക് ടെക്നോളജി (2018 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ഏഴുവരെ അപേക്ഷിക്കാം.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല
💠ബിരുദ, ബിരുദാനന്തര പ്രവേശനം – അപേക്ഷ 30 വരെ നീട്ടി.
✒️പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന ബിരുദ, ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 30 വരെ നീട്ടിയിരിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശന പരീക്ഷക്ക് ബി.വോക് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്കും 30 വരെ അപേക്ഷിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം, പ്രവേശന പരീക്ഷാ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
💠ട്യൂഷന്‍ ഫീസ്
✒️വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ട്യൂഷന്‍ ഫീസ് അടക്കാത്തവര്‍ 500 രൂപ ഫൈനോടു കൂടി ജൂലൈ 15-ന് മുമ്പായി അടക്കേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വൈബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഫീസടക്കാം.
💠പ്രാക്ടിക്കല്‍ പരീക്ഷ
✒️സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലും തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. നവംബര്‍ 2018 പ്രാക്ടിക്കല്‍ പരീക്ഷ കോട്ടക്കല്‍ ആയുര്‍വേദ കോളേജിലും ജൂലൈ 1 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
💠പരീക്ഷാ ഫലം
✒️സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰Kannur University Announcements: കണ്ണൂർ സർവകലാശാല.
✒️ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്താം.
✒️കോവിഡ് പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നടത്തുന്ന പരീക്ഷകളുടെ ഹോൾടിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയാവും.
💠പരീക്ഷാ വിജ്ഞാപനം
✒️രണ്ടാം സെമസ്റ്റർ എം. ഫിൽ. കംപ്യൂട്ടർ സയൻസ് (ജൂൺ 2020) പരീക്ഷകൾക്ക് 30.06.2021 വരെ പിഴയില്ലാതെയും 02.07.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
💠ടൈംടേബിൾ
✒️23.07.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2020) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
💠പ്രോജക്റ്റ് മൂല്യനിർണയവും പ്രായോഗിക/ വാചാ പരീക്ഷകളും.
✒️അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി. ജി. (ഏപ്രിൽ 2021) പരീക്ഷകളുടെ പ്രോജക്റ്റ് മൂല്യനിർണയവും പ്രായോഗിക/ വാചാ പരീക്ഷകളും ചുവടെ നൽകിയ തീയതികളിൽ നടക്കും:
എം. എസ് സി. ബയോടെക്നോളജി/ മൈക്രോബയോളജി – 01.07.2021 മുതൽ
എം. എ. മാസ് കമ്യൂണിക്കേഷൻ & ജേണലിസം – 02.07.2021 മുതൽ 06.07.2021 വരെ (ഓൺലൈൻ)
എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് – 05.07.2021, 06.07.2021 (ഓൺലൈൻ)
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2021 ജനുവരിയിൽ നടന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ അനാട്ടമി (നോൺ സി.എസ്.എസ്. – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ ആറുവരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (നോൺ സി.എസ്.എസ്. – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ജൂലൈ ആറുവരെ അപേക്ഷിക്കാം.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്: സ്പോട്ട് അഡ്മിഷൻ തീയതി നീട്ടി.
✒️മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ പ്രിലിംസ് കം മെയിൻസ് കോച്ചിങ് പ്രോഗ്രാമിലേക്ക് റെഗുലർ, ഈവനിങ് ഫൗണ്ടേഷൻ ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനായി നടത്തുന്ന സ്പോട്ട് അഡ്മിഷൻ തീയതി ജൂലൈ 10 വരെ നീട്ടി. റഗുലർ ബാച്ച് ഒരു വർഷവും, ഈവനിംഗ് ബാച്ച് ഒന്നര വർഷവും, ഫൗണ്ടേഷൻ ബാച്ച് രണ്ടുവർഷവും ദൈർഘ്യമുള്ളതാണ്.
എസ്.എസ്.എൽ.സി. മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിന് 15000 രൂപയും മറ്റു വിഭാഗങ്ങൾക്ക് 30000 രൂപയുമാണ് കോഴ്സ് ഫീസ്.
വിശദവിവരത്തിനും അഡ്മിഷൻ രജിസ്റ്റർ ചെയ്യുന്നതിനും ഫോൺ: 9188374553.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം.
✒️സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
🔰ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷനില്‍ M.Sc.; ജൂണ്‍ 30 വരെ അപേക്ഷിക്കാം.
✒️നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.ടി.), ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) യുമായി സഹകരിച്ചുനടത്തുന്ന രണ്ടുവർഷ എം.എസ്സി. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
രാജ്യത്തെ 17-ൽപ്പരം സ്ഥാപനങ്ങളിലായി നടത്തുന്ന ഈ ഫുൾ ടൈം റഗുലർ തൊഴിലധിഷ്ഠിത പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഹോസ്പിറ്റാലിറ്റി മേഖലയിലെ മാനേജീരിയൽ സ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള വിജ്ഞാനവും സാങ്കേതിക നൈപുണ്യവും വിശകലനശേഷിയും അധ്യാപന അഭിരുചിയും രൂപപ്പെടുത്തിയെടുക്കാൻ കഴിയും.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
അപേക്ഷാർഥിക്ക് എൻ.സി.എച്ച്.എം.സി.ടി.-ഐ.ജി. എൻ.ഒ. യു. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. ബിരുദമോ ഹോട്ടൽ മാനേജ്മെന്റ് ബാച്ചിലർ ബിരുദമോ വേണം. യോഗ്യതാപ്രോഗ്രാം ഫലം ഒക്ടോബർ 31-നകം നൽകാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.
ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് പ്രവേശനം. അപേക്ഷ thims.gov.in www.nchm.gov.in വഴി ജൂൺ 30വരെ നൽകാം. അപേക്ഷാ പ്രിന്റൗട്ടും അനുബന്ധരേഖകളും ജൂലായ് അഞ്ചിനകം നോയിഡ എൻ.സി.എച്ച്.എം.സി.ടി. ഓഫീസിൽ ലഭിക്കണം.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰പി എസ് സി അറിയിപ്പ്: പരീക്ഷാ തീയതിയിൽ മാറ്റം.
✒️കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ
പുനസ്ഥാപിക്കപ്പെടാത്തതിനാലും, സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ
വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ
ആവശ്യമായിവരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്ത് മാസം 17 -ാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത
അറിയിപ്പ് നൽകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് 2021 ആഗസ്ത് 3
മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
0 Comments