Ticker

6/recent/ticker-posts

Header Ads Widget

തൃശൂർ മെഡിക്കൽ കോളജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ്

തൃശൂർ മെഡിക്കൽ കോളജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ്; ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും രോഗബാധ.

ആശങ്ക ഉയർത്തി തൃശൂർ മെഡിക്കൽ കോളജിലെ അൻപത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2019 ബാച്ച് കുട്ടികളുടെ ക്ലാസ് നിർത്തിവച്ചു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗബാധ കണ്ടെത്തിയത്. വിദ്യാർത്ഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ 10 രോഗികൾക്കും രോഗബാധ കണ്ടെത്തി. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് ജീവനക്കാർക്കാണ് കൊവിഡ് ബാധിച്ചത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫി ഹൗസ് അടച്ചു

Post a Comment

0 Comments