നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8360 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11869 പേര്‍.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8360 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1364 പേരാണ്. 2709 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11869 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 87 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 501, 42, 109
തിരുവനന്തപുരം റൂറല്‍ - 4114, 234, 353
കൊല്ലം സിറ്റി - 1515, 109, 18
കൊല്ലം റൂറല്‍ - 977, 54, 62
പത്തനംതിട്ട - 64, 54, 137
ആലപ്പുഴ- 44, 22, 124
കോട്ടയം - 210, 195, 179
ഇടുക്കി - 65, 16, 4
എറണാകുളം സിറ്റി - 107, 35, 22
എറണാകുളം റൂറല്‍ - 115, 31, 135
തൃശൂര്‍ സിറ്റി - 24, 24, 103
തൃശൂര്‍ റൂറല്‍ - 48, 50, 269
പാലക്കാട് - 111, 114, 17
മലപ്പുറം - 138, 134, 213
കോഴിക്കോട് സിറ്റി - 27, 0, 10
കോഴിക്കോട് റൂറല്‍ - 71, 80, 7
വയനാട് - 59, 0, 124
കണ്ണൂര്‍ സിറ്റി - 51, 51, 204
കണ്ണൂര്‍ റൂറല്‍ - 40, 40, 365
കാസര്‍ഗോഡ് - 79, 79, 254

0 Comments