Ticker

6/recent/ticker-posts

Header Ads Widget

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ച രണ്ടു മണിയോടെയാണ്​ ഫലം പ്രഖ്യാപിച്ചത്​. 99.37 ആണ്​ വിജയശതമാനം. cbseresults.nic.in അല്ലെങ്കിൽ cbse.gov.in എന്നീ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ്​ (UMANG) ആപ്പ്​ വഴിയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്​.എം.എസ്​ സംവിധാനത്തിലൂടെയും ഫലമറിയാം.

10, 12ാം ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാർഥികൾക്ക്​ റോൾ നമ്പർ അറിയുന്നതിന്​ സി.ബി.എസ്​.ഇ സംവിധാനമൊരുക്കിയിരുന്നു. റോൾ നമ്പർ അറിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക്​ ഫലം അറിയാൻ സാധിക്കൂ. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റുകളായ cbse.nic.in അ​ല്ലെങ്കിൽ cbse.gov.in ലൂടെ റോൾ നമ്പർ അറിയാം. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്​ വ്യക്തിവിവരങ്ങൾ നൽകിയാൽ റോൾ നമ്പർ ലഭ്യമാകും. കോവിഡ്​ സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ അഡ്​മിഷൻ ടിക്കറ്റ്​ ലഭിക്കുന്നതിന്​ മുമ്പുതന്നെ പരീക്ഷകൾ റദ്ദാക്കിയിരുന്നു.

16 ലക്ഷം വിദ്യാർഥികളാണ്​ സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷക്ക്​ രജിസ്റ്റർ ചെയ്​തത്​. കോവിഡ്​ സാഹചര്യത്തിൽ പൊതു പരീക്ഷ റദ്ദാക്കുകയും ചെയ്​തിരുന്നു. മുൻ പ്രകടനത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ഇത്തവണത്തെ ഫലപ്രഖ്യാപനം.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ




എസ്എംഎസ്, ഉമാങ് (UMANG) ആപ്, ഡിജിലോക്കർ എന്നിവയിലൂടെയും ഫലം അറിയാം.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.

Post a Comment

0 Comments