Ticker

6/recent/ticker-posts

Header Ads Widget

വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്ത് പുതിയ തട്ടിപ്പ്

മാവൂർ: ഫേസ്ബുക്കിൽ നിന്നും ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെയും അടുത്ത സുഹൃത്തുക്കളുടെയും ഫോട്ടോയും വിവരങ്ങളും ചോർത്തിയെടുത്ത് വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു.

ഇന്ന് ഉച്ചയോടെ മാവൂരിനടുത്ത് പാഴൂർ സ്വദേശിയായ യുവാവിന് ഇത്തരക്കാരുടെ തട്ടിപ്പിനിരയായി പതിനായിരം രൂപനഷ്ടപ്പെട്ടു.

പാഴൂർ സ്വദേശിയായ യുവാവിന്റെ മൊബൈൽ നമ്പറിലേക്ക് അടുത്ത സുഹൃത്തും നാട്ടുകാരനുമായ ജയരാജന്റെ  ഫോട്ടോയും പേരും ചേർത്ത് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പതിനായിരം രൂപ അത്യാവശ്യമാണെന്നും ഗൂഗിൾ പേ വഴി അയച്ചു തരാനും ആവശ്യപ്പെടുകയായിരുന്നു.

ഇതുപ്രകാരം പതിനായിരം രൂപ അയച്ചു കൊടുക്കുകയും തുടർന്ന് വീണ്ടും ഒരു പതിനായിരം രൂപ കൂടി അയച്ചു നൽകാൻ ആവശ്യപ്പെടുകയും എന്നാൽ തന്റെ അകൗണ്ടിൽ ഇനി പണമില്ലെന്നറിയിച്ചപ്പോൾ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.

തന്റെ കൂട്ടുകാരന്റെ അത്യാവശ്യം എന്താണെന്ന് മനസ്സിലാക്കുന്നതിനായിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നടക്കാതെ വരികയും  തുടർന്ന് നേരിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്ന് പാഴൂർ സ്വദേശി പറഞ്ഞു.

ഉച്ചയോടെ പണം നഷ്ടപ്പെട്ട യുവാവും ജയരാജനും മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ട്രാൻസാക്ഷൻ ഐഡി പരിശോധിച്ചപ്പോൾ റാം കുവാർ എന്ന വ്യക്തിയുടെ പേരിലാണ് അകൗണ്ട് എന്നും ഇദ്ദേഹം കേരളത്തിനു പുറത്തുള്ളയാണ് തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നു.

Post a Comment

0 Comments