Ticker

6/recent/ticker-posts

Header Ads Widget

പെരിന്തൽമണ്ണ സബ് കളക്ടറായി ശ്രീധന്യ സുരേഷും, തിരൂർ സബ് കളക്ടർ ആയി സൂരജ് ഷാജി എന്നിവർ ചുമതലയേറ്റു

പെരിന്തൽമണ്ണ സബ് കലക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു.

പെരിന്തൽമണ്ണ സബ് കലക്ടറായി ശ്രീധന്യ സുരേഷ് ഐ.എ.എസ് ചുമതലയേറ്റു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തല്‍മണ്ണ സബ് കലക്ടറാകുന്നത്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. വയനാട് തരിയോട്  നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസെന്ന ലക്ഷ്യം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശി സുരേഷ്‌ കമല ദമ്പതികളുടെ മകളാണ്.

തിരൂർ സബ് കലക്ടറായി സൂരജ് ഷാജി ഐഎഎസ് ചുമതലയേറ്റു. 

തിരൂര്‍ സബ് കലക്ടറായി സൂരജ് ഷാജി ഐഎഎസ് ചുമതലയേറ്റു. ഇടുക്കിയില്‍ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂര്‍ സബ് കലക്ടറായി ഔദ്യോഗിക പദവിയില്‍ പ്രവേശിക്കുന്നത്. ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്ന സൂരജ് ഷാജി ഐഎഎസ് 2019 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. 12ാം ക്ലാസ് വരെ ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലായിരുന്നു പഠനം. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ എക്കണോമിക്‌സും ഡല്‍ഹി ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂര്‍ത്തിയാക്കി. ആലപ്പുഴം കായംകുളം സ്വദേശിയാണ്. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് കണ്‍ട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളി വീട്ടില്‍ ഷാജിയാണ് പിതാവ്. മാതാവ് അനില.

Post a Comment

0 Comments