Ticker

6/recent/ticker-posts

Header Ads Widget

മന്ത്രി ശിവൻകുട്ടി കേരളത്തിന് അപമാനം : പി.കെ ഫിറോസ്

മുക്കം: നിയമസഭ തല്ലിതകർത്ത കേസിൽ വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സാംസ്കാരികമായി ഏറെ പാരമ്പര്യമുള്ള കേരളത്തിന് അപമാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് ഡോക്ടറേറ്റ് നേടിയ കെ.എം ഷബീറിനൊരുക്കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾ നിരവധിയായിട്ടും അറബി ഉറുദു സംസ്ക്യത ഭാഷകളുടെ സംരക്ഷണത്തിനായി നടന്ന ഭാഷാ സമരത്തിൻ്റെ ഓർമ്മകൾ ഇന്നും ഊർജ്ജമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡൻറ് വി.പി.എ ജലീൽ അധ്യക്ഷനായി ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ ട്രഷറർ നിസാം കാരശ്ശേരി റാഫി മുണ്ടുപാറ, ഷിയാസ് ഇല്ലിക്കൽ, എം.കെ.യാസർ, എ.കെ.റാഫി, നൗഫൽ പുതുക്കുടി, എം.ടി.മുഹ്സിൻ, അഷ്കർ തിരുവമ്പാടി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments