Ticker

6/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; പെട്രോളിയം മന്ത്രിയുമായും കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്.

കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയില്‍ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാലിനാണ് പ്രധാനമന്ത്രിയുമായുള്ള സന്ദര്‍ശനം.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ഭവന- നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയെയും മുഖ്യമന്ത്രി കാണും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണും. അരുണാചൽ പ്രദേശ്, അസം, തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൻ കുറവില്ലാത്ത പശ്ചാത്തലത്തിലാണ്‌ കൂടിക്കാഴ്ച. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയേക്കും.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യവും വിലയിരുത്തും. ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ കൊവിഡ് സാഹചര്യം ചർച്ചയാകും

Post a Comment

0 Comments