Ticker

6/recent/ticker-posts

Header Ads Widget

പതിവ് പോലെ ഇന്നും ഇന്ധന വില കൂട്ടി; ഡീസലും സെഞ്ചുറിയിലേക്ക്

പതിവ് പോലെ ഇന്നും ഇന്ധന വില കൂട്ടി; ഡീസലും സെഞ്ചുറിയിലേക്ക്.

രാജ്യത്ത് പതിവ്പോലെ ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോൾ വില നൂറ് കടന്ന് കുതിക്കുന്നതിന് പിന്നാലെ ഡീസലും 100 രൂപയിലേക്ക് അടുക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 102.19 ഉം ഡീസലിന് 96.11 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 100.42 രൂപ, ഡീസലിന് 96.11 രൂപ. കോഴിക്കോട് പെട്രോളിന് 100.68 രൂപ, ഡീസലിന് 94.71 രൂപ എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴

Post a Comment

0 Comments