Ticker

6/recent/ticker-posts

Header Ads Widget

വയനാട് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

മറ്റ് ജില്ലകളില്‍ നിന്നോ-ഇതര സംസ്ഥാനങ്ങളില്‍ നിന്നോ എത്തുന്നവര്‍ ടൂറിസ്റ്റുകളായി വയാട് ജില്ലയിലെ ലോഡ്ജ്, വില്ല, റിസോര്‍ട്ട്, ഹോംസ്‌റ്റേ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ പോലിസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കാത്തവരെ തിരിച്ചയക്കുക മാത്രമല്ല, അവരുടെ വിവരങ്ങളും വാഹനനമ്പറും പോലിസിനെ അറിയിക്കണം.

സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്‌സിന്‍ എടുക്കണം. ഇക്കാര്യം പോലിസ് ഉറപ്പു വരുത്തണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Post a Comment

0 Comments