Ticker

6/recent/ticker-posts

Header Ads Widget

പീഡനത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ തീകൊളുത്തി.


 കൊലപ്പെടുത്താന്‍ ശ്രമം
ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.

ഉത്തര്‍പ്രദേശിലെ മഹോബ കുല്‍പാഹര്‍ സ്വദേശിയായ 30 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഝാന്‍സിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. അയല്‍ക്കാരനായ യുവാവ് മര്‍ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ച് ശനിയാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

 ഇതിനുപിന്നാലെയാണ് പ്രതിയുടെ മാതാപിതാക്കള്‍ യുവതിയെ ആക്രമിച്ചത്.
യുവതിയെ വീട്ടില്‍ കയറിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവാവിനെതിരേ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മാതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുല്‍പാഹര്‍ എസ്.എച്ച്.ഒ. മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

Post a Comment

0 Comments