Ticker

6/recent/ticker-posts

Header Ads Widget

സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു

സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാര്‍ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി.

എംബി രാജേഷിനെതിരെയും ഭാര്യ സഹോദരന്‍ നിതില്‍ കണിച്ചേരിക്കെതിരെയുമായിരുന്നു പരാമര്‍ശം. ചാനല്‍ ചര്‍ച്ചയിലാണ് ജയശങ്കര്‍ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമശം നടത്തിയത്. നവംബര്‍ 20ന് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്.

Post a Comment

0 Comments