Ticker

6/recent/ticker-posts

Header Ads Widget

അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

അരുവിക്കര: തിരുവനന്തപുരം അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രിയാണ് സംഭവം.

അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിമലയുടെ ഭര്‍ത്താവ് ജനാര്‍ദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

വിമലയും ഭര്‍ത്താവ് ജനാര്‍ദ്ദനനും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് ജനാര്‍ദ്ദനന്‍ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു.

തല്‍ക്ഷണം തന്നെ വിമലയുടെ മരണം സംഭവിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

Post a Comment

0 Comments