Ticker

6/recent/ticker-posts

Header Ads Widget

മാസ്ക് വെക്കണമെന്ന് നിർദ്ദേശിച്ച എ.എസ്.ഐയ്ക്ക് മര്‍ദനം

മാസ്ക് വെക്കണമെന്ന് നിർദ്ദേശിച്ച എ.എസ്.ഐയ്ക്ക് മര്‍ദനം; യുവാവ് അറസ്റ്റിൽ
എ.എസ്.ഐയുടെ മുഖത്തേറ്റ മര്‍ദ്ദനത്തില്‍ കണ്ണട ഒടിഞ്ഞ് കണ്ണില്‍ കയറി.

കൊച്ചി: മാസ്‌ക് വെക്കണമെന്ന് നിര്‍ദേശിച്ചതിന് എ.എസ്.ഐയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്.

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നില്‍ക്കുമ്പോള്‍ മാസ്‌ക് വെക്കണമെന്ന് നിര്‍ദ്ദേശിച്ചതിനാണ് സുഹൈല്‍ എ.എസ്.ഐയെ മര്‍ദിച്ചത്. മര്‍ദ്ദനമേറ്റ മരട് എ.എസ്.ഐ. കെ.പി. സത്യനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വിട്ടയച്ചു. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.

മാസ്‌ക് വെക്കാത്തത് എന്ത് കൊണ്ടായിരുന്നു എന്ന് ചോദിച്ച എ.എസ്.ഐയ്ക്ക് നേരെ പ്രതി സുഹൈല്‍ പ്രകോപനപരമായി അടുക്കുകയായിരുന്നു. എ.എസ്.ഐയുടെ മുഖത്തേറ്റ മര്‍ദനത്തില്‍ കണ്ണട ഒടിഞ്ഞ് കണ്ണില്‍ കയറി. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൊച്ചിയില്‍ കൂളര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി.

Post a Comment

0 Comments