Ticker

6/recent/ticker-posts

Header Ads Widget

കോവിഡിന്റെ ദുരിതപൂര്‍ണമായ കാലം അവസാനിച്ചെന്ന് ദുബായ് ഭരണാധികാരി

.

ദുബായ്: കൊവിഡ് മഹാമാരിയുടെ ദുരിതകാലം അവസാനിച്ചുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

 മന്ത്രിസഭാ യോഗത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ ഇങ്ങനെ പറഞ്ഞത്.
യുഎഇയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയായതും, വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദുബായ് ഭരണാധികാരിയുടെ ഈ പരാമര്‍ശം. 
കൊവിഡ് മഹാമാരിയെ ചെറുത്തു തോല്‍പ്പിച്ച എല്ലാ മുന്നണിപോരാളികള്‍ക്കും അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു.

Post a Comment

0 Comments