Fraud Alert !!!⚠️
ഇന്ത്യയിൽ കോവിഡ്-19 വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന മൊബൈൽ അപ്പ്ലിക്കേഷനുകൾ ഉള്ളതായി ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നു.
ഇത്തരം സന്ദേശങ്ങളിൽ കൊടുത്തിരിക്കുന്ന ലിങ്കുകൾ ആൻഡ്രോയിഡ് അധിഷ്ഠിത ഉപകരണങ്ങളിൽ മാൽവെയർ അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ കാരണമാകുകയും അതുവഴി തട്ടിപ്പുകാർക്ക് നിങ്ങളുടെ കോൺടാക്ട് ലിസ്റ്റ് പോലുള്ള ഉപയോക്തൃ ഡാറ്റ ലഭ്യമാകാനുള്ള അനുമതി നേടിയെടുക്കുകയും ചെയ്യുന്നു. കൂടാതെ പ്രധാനമായും നിങ്ങളുടെ കോണ്ടാക്ടുകളിലേക്കു SMS വഴി ഇത്തരം വ്യാജ സന്ദേശങ്ങൾ വ്യാപിക്കുകയും ചെയുന്നു.
വിവിധ പേരുകളിൽ പ്രചാരത്തിലുള്ള ചില വ്യാജ ആപ്പുകൾ:
Covid-19.apk
Vaci__Regis.apk
MyVaccin_v2.apk
Cov-Regis.apk
Vccin-Apply.apk
Apply-Vacin.apk
Register-CWIN.apk
0 Comments