Ticker

6/recent/ticker-posts

Header Ads Widget

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് എഎൻ രാധാകൃഷ്ണൻ

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് എ.എന്‍.രാധാകൃഷ്ണന്‍  പറഞ്ഞു.

എഎൻ രാധാകൃഷ്ണന്റെ വാക്കുകൾ : ‘ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ എങ്ങോട് പോകും ? കാരണം അവർ പത്തോ അൻപതോ വർഷം ജീവിതം കൊടുത്തിട്ടുള്ള പാർട്ടി, താഴെ തലം മുതൽ വളർത്തിയെടുത്ത പാർട്ടി…അവർക്കൊരു പശ്ചാത്തലമുണ്ട്.
.അതിൽ ജീതിമസവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്…

ഈ അടിസ്ഥാനത്തിൽ അവർ കേരളം മുഴുവൻ യാത്ര ചെയ്തുണ്ടാക്കിയ പാർട്ടി അവരോട് പൊയ്ക്കൊള്ളാനാണ് പറഞ്ഞത്’.
ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ വി.ഡി.സതീശനടങ്ങുന്ന പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു.

നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്കാകില്ലെന്നും സിപിഐഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറിയെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞപ.

 കോണ്‍ഗ്രസ് നേതാക്കളും അണികളുമായി ബിജെപി ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ലിക്വുഡേഷനാണെന്നും എ.എന്‍.രാധാകൃഷ്ണന്‍  വ്യക്തമാക്കി.

Post a Comment

0 Comments