Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ

🔰Kerala University Announcements: കേരള സര്‍വകലാശാല.

പ്രാക്ടിക്കല്‍

കേരള സര്‍വകലാശാലയുടെ ബി.ടെക്. ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2008 സ്‌കീം കമ്പ്യൂട്ടര്‍സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് ഇന്റര്‍ഫേസിംഗ് ലാബ്, ഓപ്പറേറ്റിംഗ് സിസ്റ്റം ആന്റ് നെറ്റ്‌വര്‍ക്ക് പ്രോഗ്രാമിംഗ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2021 സെപ്റ്റംബര്‍ 9 നും 2013 സ്‌കീം ഓപ്പറേറ്റിംഗ് സിസ്റ്റംസ് ആന്റ് നെറ്റ്‌വര്‍ക്ക് പ്രോഗ്രാമിംഗ് ലാബ് സെപ്റ്റംബര്‍ 9, 10 തീയതികളിലും കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

*പരീക്ഷാഫലം.*

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം), ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി. (2011 – 12 അഡ്മിഷന് മുന്‍പ്) (ഫൈനല്‍ മേഴ്‌സിചാന്‍സ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

*പിഎച്ച്ഡി. നല്‍കി.*

ബിന്‍സി ജോണ്‍ (എഡ്യൂക്കേഷന്‍), ഹൈമ രാജന്‍ (മലയാളം), തനുജ മജീദ് എ (സംസ്‌കൃതം), സുവിജ വി.എസ്., രഞ്ജിത്ത് ആര്‍. (കൊമേഴ്‌സ്), അബ്ദുസലാം കെ. (അറബിക്), ഹെലന്‍ ബേസില്‍ (എയ്‌റോസ്‌പെയ്‌സ് എഞ്ചിനീയറിംഗ്), ഹാഷിം കെ.എ. (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്), സംസീര്‍ ആര്‍.എച്ച്. (സോഷ്യോളജി) എന്നിവര്‍ക്ക് പിഎച്ച്ഡി. നല്‍കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

*പരീക്ഷാ കേന്ദ്രത്തിൽ മാറ്റം*

സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന പാർട്ട് മൂന്ന് ബി.കോം. ആന്വൽ പ്രൈവറ്റ് ആൻഡ് സപ്ലിമെൻററി ഏപ്രിൽ 2021 രണ്ടാം വർഷ പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

*ടൈംടേബിൾ*

സെപ്റ്റംബർ 3,4 തീയതികളിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ.(എസ്.ഡി.ഇ.) പ്രോജക്ട് & വൈവ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

*പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ*

നാലാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി പരീക്ഷയുടെ (മാർച്ച് 2021) പ്രോജക്ട്/ വൈവ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും.

2020 ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം) ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് ശാഖയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടത്തും.

*പരീക്ഷാ ഫീസ്*

സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ 5 വർഷ ഇന്റഗ്രേറ്റഡ് എം.ബി.എ. ബി.എം.-എം.എ.എം. (2015 സ്‌കീം ) (റഗുലർ & സപ്ലിമെന്ററി ) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🪀

*🔰MG University Announcements: എംജി സർവകലാശാല.*

*എംജി സർവകലാശാല പിജി, ബിഎഡ് പ്രവേശന തീയതി നീട്ടി.*

മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര-ബിരുദ, ബിഎഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. പുതുക്കിയ സമയക്രമമനുസരിച്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്തംബർ 22ന് രാത്രി 11 വരെ ഓൺലൈനായി ഒടുക്കാം. അപേക്ഷകർ 22ന് രാത്രി 11.55 വരെ സ്വീകരിക്കും. ബി.എഡ്. പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്റ്റംബർ 16ന് രാത്രി 11 മണിവരെയും അപേക്ഷകർ അന്ന് രാത്രി 11.55 വരെയും സ്വീകരിക്കും.

പിജി പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് സെപ്റ്റംബർ 27നും ആദ്യ അലോട്‌മെന്റ് ഒക്‌ടോബർ നാലിനും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും. ആദ്യ അലോട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്‌ടോബർ അഞ്ചിന് വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം. തുടർന്ന് നാല്, അഞ്ച് തീയതികളിൽത്തന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം. രണ്ടും മൂന്നും അലോട്‌മെന്റുകൾ യഥാക്രമം ഒക്‌ടോബർ 11നും 20നും പ്രസിദ്ധീകരിക്കും. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥി പ്രവേശനത്തിനുള്ള പ്രത്യേക അലോട്‌മെന്റിന്റെ രജിസ്‌ട്രേഷൻ ഒക്‌ടോബർ 25 മുതൽ 26 ന് വൈകീട്ട് മൂന്നുവരെ നടത്താം. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അലോട്‌മെന്റ് ലിസ്റ്റ് ഒക്‌ടോബർ 29ന് പ്രസിദ്ധീകരിക്കും.

ബിഎഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് സെപ്റ്റംബർ 22നും ആദ്യ അലോട്‌മെന്റ് സെപ്റ്റംബർ 29നും പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് സെപ്റ്റംബർ 28നും 29 ന് വൈകീട്ട് നാലുവരെയും ഓൺലൈനായി ഒടുക്കാം. അതത് കോളേജുകളിൽ ഫീസടച്ച് പ്രവേശനം നേടുവാനുള്ള അവസാന തീയതിയും സെപ്റ്റംബർ 29 ആണ്. രണ്ടും മൂന്നും അലോട്‌മെന്റ് യഥാക്രമം ഒക്‌ടോബർ ആറ്, 12 തീയതികളിൽ പ്രസിദ്ധീകരിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക അലോട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്‌ടോബർ 20 ഉച്ചയ്ക്ക് മൂന്നുവരെ നടത്താം. ഇതിലേക്കുള്ള അലോട്‌മെന്റ് ഒക്‌ടോബർ 22ന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സ് ക്ലാസുകൾ ഒക്‌ടോബർ 25നും ബി.എഡ്. ക്ലാസ്സുകൾ ഒക്‌ടോബർ 18നും തുടങ്ങുന്ന വിധത്തിലാണ് പ്രവേശന നടപടികൾ പുനക്രമീകരിച്ചിട്ടുള്ളത്. പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ www. cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

*അപേക്ഷ തീയതി നീട്ടി.*

രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല് വർഷ – ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2019 അഡ്മിഷൻ റഗുലർ/ 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ റഗുലർ-പുതിയ സ്‌കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

*അപേക്ഷ തീയതി.*

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 13 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 15 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

*പരീക്ഷ തീയതി.*

മൂന്നാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷകൾ സെപ്തംബർ 13 ന് ആരംഭിക്കും.

ഒന്നാം വർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 22 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം.

ഒന്നും രണ്ടും മൂന്നും വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്തംബർ 29, 30, ഒക്‌ടോബർ ഒന്ന് തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഒന്നാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷയ്ക്ക് നിലവിൽ ഫീസടച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല.

രണ്ടാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി (2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ 22 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 17 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റഗുലർ പരീക്ഷകൾ സെപ്തംബർ 29 ന് ആരംഭിക്കും.

സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

*സ്ഥാന പട്ടിക.*

2015 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (2013 അഡ്മിഷൻ) പരീക്ഷയുടെ അന്തിമ സ്ഥാന പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലെ എൻ.ആർ. സേതുലക്ഷ്മി, വർഷ വിജയൻ, സബിമോൾ വില്ലീസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി പ്രൈവറ്റ് റഗുലർ പരീക്ഷയുടെ അന്തിമ സ്ഥാന പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിലെ ജി. പ്രിയ, മൂവാറ്റുപുഴ നിർമല കോളേജിലെ ടി.എസ്. ആര്യമോൾ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പി. അൻകിത മധുസൂദനൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

*പരീക്ഷാ ഫലം*

2021 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 16 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടി.ടി.എം. റഗുലർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക് ടെക്‌നോളജി (2018 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2018 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ 16 വരെ അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ബയോസയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (2019 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2019-20 ബാച്ച് രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

*അപേക്ഷത്തീയതി നീട്ടി*

എം.ജി. സർവകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ 2020-ൽ കോഴ്‌സ് വർക്ക് പൂർത്തിയാക്കിയ ഗവേഷകവിദ്യാർഥികൾക്കും/ 2019 പിഎച്ച്.ഡി. പ്രവേശനം നേടുകയും കോഴ്‌സ് വർക്ക് രണ്ട് സ്പെല്ലും പൂർത്തിയാക്കുകയും ചെയ്ത ഗവേഷകവിദ്യാർഥികൾക്കും/ സപ്ലിമെന്ററി വിദ്യാർഥികൾക്കും അപേക്ഷിക്കാം.

*പ്രാക്ടിക്കൽ*

2021 ജൂലായിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യൂക്കേഷൻ-ലേണിങ് ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ-2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിങ്‌ കോളേജ് ഫോർ സ്പെഷ്യൽ എജ്യൂക്കേഷനിൽ സെപ്റ്റംബർ മൂന്നിന് നടക്കും

*ബിരുദ ഏകജാലകം: ഓപ്ഷനുകൾ*

എം.ജി. സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിന് അപേക്ഷകർക്ക് നേരത്തേ നൽകിയ ഓപ്ഷനുകൾ വ്യാഴാഴ്ച രാവിലെ 11 മുതൽ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ പുനഃക്രമീകരിക്കാം.

*സ്കോളർഷിപ്പ്*

അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2019-20, 2020-21 അക്കാദമികവർഷങ്ങളിലെ സ്കോളർഷിപ്പ്, ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള 2020-21 വർഷത്തെ മെഡിക്കൽ എയ്ഡ്/ സ്കോളർഷിപ്പ്, കൾച്ചറൽ സ്കോളർഷിപ്പ് (അലത്താളം-2019, ആർട്ടിക്കിൾ 14-2020, 2018 സൗത്ത് സോൺ, 2019 സൗത്ത് സോൺ, 2019 നാഷണൽ, 2020 നാഷണൽ കലോത്സവങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക്) 2019, 2020 വർഷങ്ങളിൽ ജനുവരി 26-ലെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തിട്ടുള്ള എൻ.സി.സി., എൻ.എസ്.എസ്. വൊളന്റിയർമാർക്കുള്ള ക്യാഷ് അവാർഡ്, ഗുരുതരരോഗങ്ങൾ ബാധിച്ച വിദ്യാർഥികൾക്കുള്ള ചികിത്സാസഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 15-ന് വൈകീട്ട് 4.30 വരെ ഡയറക്ടർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സർവീസസ്, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം-686560 എന്ന വിലാസത്തിൽ സ്വീകരിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731031.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🪀

*🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല.*

*പരീക്ഷാ ഭവനിൽ ഓൺലൈൻ സേവനങ്ങൾ മാത്രം.*

കോവിഡ് വ്യാപനവും വിദ്യാർഥികളുടെ നിയന്ത്രണാതീതമായ തിരക്കും കാരണം കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവൻ സേവനങ്ങൾ ഓൺ ലൈനിലും ടെലിഫോണിലും മാത്രമാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ആവശ്യങ്ങൾക്കായി താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടണം. ബി.എ. റഗുലര്‍ വിദ്യാര്‍ഥികള്‍- 0494 2407223
ബി.കോം. റഗുലര്‍- 2407 210
ബി.എസ് സി- 2407214
പി.ജി. റഗുലര്‍- 2407 206, 2407 492
ബി.ടെക്.- 2407 234, 2407 467
ഇ.പി.ആര്‍.- 2407 216, 2407 477

വിദൂരവിഭാഗം ബി.കോം- 2407 448
വിദൂരവിഭാഗം ബി.എ.- 2407 225
ഡിജിറ്റല്‍ വിങ്- 2407 204
റീവാല്വേഷന്‍- 2400 853
കണ്‍ട്രോളറുടെ ഓഫീസ്- 2407 200, 2407 103

*പ്രാക്റ്റിക്കല്‍ പരീക്ഷ*

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ രണ്ടാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ലാബ്‌ടെക്‌നോളജി മെഡിക്കല്‍ മൈക്രൊബയോളജി സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്റ്റിക്കല്‍ പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍വ്വകലാശാലയിലെ ഹെല്‍ത് സയന്‍സ് സെന്ററില്‍ നടത്തും. സെപ്തംബര്‍ ഒന്നിന് മെഡിക്കല്‍ മൈക്രെബയോളജി, ജനറല്‍ മൈക്രെബയോളജി, പാരസൈറ്റോളജി ആന്റ് എന്റമോളജി സെപ്തംബര്‍ ആറിന് ഹീമറ്റോളജി ആന്റ് ക്ലിനിക്കല്‍ പാത്തോളജി പരീക്ഷകളാണ് നടത്തുക.

*സെപ്ഷ്യല്‍ റീവാലുവേഷന്‍*

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ എംഎ/എം.എസ്.സി പരീക്ഷയുടെ താഴെകൊടുത്തിരിക്കുന്ന പേപ്പറില്‍ പരാജയപ്പെട്ടിവര്‍ക്കുള്ള സെപ്ഷ്യല്‍ റീവാലുവേഷനുള്ള രജിസ്‌ട്രേഷന്‍ (ഫീസില്ലാതെ) സെപ്തംബര്‍ മൂന്ന് മുതല്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. എം.എ-ഇംഗ്ലീഷ്,അറബിക്, എം.എസ്.സി(ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിങ്. എം.എസ്.സി- ഫിസിക്‌സ്,സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ക്ലിനിക്കല്‍ സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി. 13വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.പ്രിന്റൗട്ട് 15 വരെ ഡപ്യൂട്ടി റജിസ്ട്രാര്‍, റീവാലുവേഷന്‍ ബ്രാഞ്ച് , പരീക്ഷാഭവന്‍, യൂണിവേഴ്‌സിറ്റ് ഓഫ് കാലിക്കറ്റ് 673635 എന്ന വിലാസത്തില്‍ അയക്കണം. നേരത്തെ അപേക്ഷിച്ചവര്‍ അപേക്ഷിക്കണ്ടതില്ല. പകര്‍പ്പ്, സൂക്ഷ്മപരിശോധന എന്നിവ അനുവദിക്കുന്നതല്ല.

*റിഫ്രഷര്‍ കോഴ്‌സ്*

കാലിക്കറ്റ് സര്‍വ്വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ്/സര്‍വ്വകലാശാല അധ്യാപകര്‍ക്കായി ബയോടെക്‌നോളജി റിഫ്രഷര്‍ കോഴ്‌സ് നടത്തുന്നു. സെപ്തംബര്‍ 16 മുതല്‍ 29 വരെ നട്ത്തുന്ന കോഴ്‌സിലേക്ക് സെപ്തംബര്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അനിമല്‍ ഹസ്ബന്ററി, ബോട്ടണി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഫിഷറീസ്, മൈക്രോബയോളജി, സുവോളജി അധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0494 2407350 ,7351.

*പുനര്‍മൂല്യനിര്‍ണയ ഫലം*

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

*പുനര്‍മൂല്യ നിര്‍ണ്ണയം -തിയതി നീട്ടി.*

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 ആഞ്ചാം സെമസ്റ്റര്‍ ബിഎസ്എസ്‌സി മാത്തമാറ്റിക്‌സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ സെപ്തംബര്‍ 10 വരെ നീട്ടി. പ്രിന്റൗട്ട് ഒറിജനല്‍ ചലാന്‍ സഹിതം സെപ്തംബര്‍ 14-നകം പരീക്ഷാഭവനില്‍ എത്തണം.

*എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം*

കാലിക്കറ്റ് സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീം 201820 കാലഘട്ടിത്തിലെ അര്‍ഹരായ വളണ്ടിയര്‍മാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്നുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഉത്തരവ് അതത് കോളേജുകളിലെ യൂണിറ്റുകളിലേക്ക് യഥാസമയം ഇമെയിലായി അയച്ചിട്ടുണ്ട്., അതുപ്രകാരം പരീക്ഷാഭവനില്‍ നിന്ന് മാര്‍ക്ക് ചേര്‍ക്കാന്‍ വൈകിയാലും വളണ്ടിയര്‍മാര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാണെന്ന കത്ത് നല്‍കാന്‍ കോളേജ് പ്രിന്‍സിപ്പലര്‍മാര്‍ക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ മറിച്ചുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ഡോ. എം.പി മുജീബ് റഹ്‌മാന്‍ അറിയിച്ചു.

*ഓഡിറ്റ് കോഴ്‌സുകള്‍: വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട.*

യു.ജി.സി നിര്‍ദേശപ്രകാരം ബിരുദ പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓഡിറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തേണ്ടത് കോളേജുകളാണെന്നും ഭൂരിഭാഗം കോളേജുകളും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തി യെന്നും കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാഭവന്‍ അറിയിച്ചു. 2019 പ്രവേശനം മുതല്‍ നടപ്പാക്കിയ ഓഡിറ്റ് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി മാത്രമാണ്. മൊത്തം ഗ്രേഡ് കണക്കാക്കുന്നതില്‍ ഇത് ഉള്‍പ്പെടുന്നില്ല. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കോളേജുകള്‍ക്ക് നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട.

*പരീക്ഷാ അപേക്ഷ.*

അഫിലിയേറ്റഡ് കോളേജുകൾ, വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷൻ 2016-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ നാലുവരെയും 170 രൂപ പിഴയോടെ ഏഴുവരെയും ഫീസടച്ച് 9 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

2018 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ സി.യു.സി.ബി.സി.എസ്.എസ്. -യു.ജി. നാലാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ സെപ്‌റ്റംബർ നാലുവരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

*കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്*

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. സി.ബി.സി.എസ്.എസ്. റഗുലർ, സി.യു.സി.എസ്.എസ്. സപ്ലിമെന്ററി നവംബർ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് സെപ്‌റ്റംബർ 6-ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. അദ്ധ്യാപകർക്കുള്ള നിയമന ഉത്തരവ് അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

*പരീക്ഷാ ഫലം*

2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോ ബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

*പരീക്ഷ*

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2019 റഗുലർ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ സെപ്റ്റംബർ 14-ന് തുടങ്ങും.

സെപ്റ്റംബർ 8-ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി.ടെക്. 2014 സ്‌കീം ഏപ്രിൽ 2021 റഗുലർ പരീക്ഷയും 2016 പ്രവേശനം നവംബർ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും (സർവകലാശാലാ എൻജിനീയറിങ്‌ കോളേജ്), 2014, 2015 പ്രവേശനം ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകളും 2009 സ്‌കീം 2014, 2015 പ്രവേശനം ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകളും സെപ്റ്റംബർ 16-ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🪀

*🔰Kannur University Announcements: കണ്ണൂർ സർവകലാശാല.*

*ടൈംടേബിൾ*

10.09.2021, 13.09.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന മൂന്നും (റെഗുലർ/ സപ്ലിമെന്ററി) ഒൻപതും (റെഗുലർ) സെമസ്റ്റർ ബി. എ. എൽഎൽ. ബി., നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

*പരീക്ഷാവിജ്ഞാപനം*

രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്ക് 22.09.2021 മുതൽ 25.09.2021 വരെ പിഴയില്ലാതെയും 28.09.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 01.10.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

*പരീക്ഷാ രജിസ്റ്റ്രേഷൻ*

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. റെഗുലർ (നവംബർ 2020) പരീക്ഷകൾക്കുള്ള രജിസ്റ്റ്രേഷൻ 08.09.2021 ന് ആരംഭിക്കും.

*പരീക്ഷാഫലം*

വിദൂരവിദ്യാഭ്യാസം മൂന്നാം വർഷ ബി. എ. എക്കണോമിക്സ് പരീക്ഷ മാർച്ച് 2021, ബി. കോം. ഒഴികെയുള്ള കോവിഡ് സ്പെഷ്യൽ പരീക്ഷ മാർച്ച് 2020 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക് 16.09.2021 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും. ആവശ്യമുള്ളവർ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്.

*കോവിഡ് സ്പെഷ്യൽ പ്രായോഗിക പരീക്ഷ*

കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യൂ ഇനിഷ്യേറ്റിവ് പ്രോഗ്രാം FLAIR പദ്ധതിയുടെ ഭാഗമായി CARDIFF University-യിൽ വച്ച് നടന്ന LEAD Induction Training-ൽ പങ്കെടുത്ത് തിരിച്ചുവന്ന്, ക്വാറന്റൈനിൽ പോയത് കാരണം നാലാം സെമസ്റ്റർ ബിരുദം (CBCSS – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 പ്രായോഗിക പരീക്ഷയിൽ ഹാജരാവാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി നാലാം സെമസ്റ്റർ ബിരുദം (CBCSS – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 കോവിഡ് സ്പെഷൽ പ്രായോഗിക പരീക്ഷ നടത്തുന്നു.

അർഹരായ വിദ്യാർഥികൾ, ഹാജരാകാൻ കഴിയാതിരുന്ന പ്രായോഗിക പരീക്ഷയുടെ വിവരങ്ങൾ, LEAD Induction Training-ൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും ഹാൾ ടിക്കറ്റിന്റെയും സ്കാൻ ചെയ്ത പകർപ്പുകൾ എന്നിവ അപേക്ഷ സഹിതം, soexc2@kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്ക് 06.09.2021, 5 മണിക്ക് മുൻപ് അയയ്ക്കേണ്ടതാണ്. അപേക്ഷയിൽ മേൽവിലാസവും ഫോൺ നമ്പറും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

Post a Comment

0 Comments