Ticker

6/recent/ticker-posts

Header Ads Widget

ഡൽഹിയിൽ കനത്തമഴ; വിമാനത്താവളത്തിൽ വെള്ളക്കെട്ട്, അഞ്ച് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കനത്തമഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസുമാണ് ഡൽഹിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച് വിട്ടത്.

കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്.

 കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ഡൽഹിയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ശക്തമായ മഴയെത്തുടർന്ന് ഡൽഹി നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്.

Post a Comment

0 Comments