Ticker

6/recent/ticker-posts

Header Ads Widget

യുവതിയുടെ ന​ഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊല്ലം; യുവതിയുടെ ന​ഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍.

ഫേക്ക് ഐഡിയിലൂടെ സൗഹൃദം, നിര്‍ബന്ധിച്ച്‌ ന​ഗ്നത പ്രദര്‍ശനം; യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ വീട്ടില്‍ രാജേഷ്കുമാറിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയുമായി സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് ന​ഗ്ന​​ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുകയായിരുന്നു.

വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ യുവതിയുമായി സൗഹൃദത്തിലായത്. തുടര്‍ന്നു യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാള്‍ സമൂഹമാധ്യമത്തിലെ ചാറ്റിലൂടെ നിര്‍ബന്ധിച്ചു നഗ്നത പ്രദര്‍ശിപ്പിച്ചു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്റെ ഫോണില്‍ റിക്കോര്‍ഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് വ്യാജ അക്കൗണ്ടിന്റെ ഐപി അഡ്രസ് വഴിയാണു പ്രതിയെ തിരിച്ചറിഞ്ഞത്.

Post a Comment

0 Comments