Ticker

6/recent/ticker-posts

Header Ads Widget

പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: നാര്‍കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളില്‍ പാലാ ബിഷപ്പിന്റെ പരാമര്‍ശത്തിന് പിന്തുണ നല്‍കി താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെ  ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.


ജിഹാദി ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ ക്രിസ്റ്റ്യന്‍, ഹിന്ദു സമൂഹത്തിന്റെ ആശങ്ക പങ്കുവെച്ചു. പാലാ ബിഷപ്പിന്റെ ലൗ ജിഹാദ് പരാമര്‍ശം കേരള സമൂഹം ചര്‍ച്ച ചെയ്യണമെന്ന് പി. രഘുനാഥ് അഭിപ്രായപ്പെട്ടു.

ഉത്തരമേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജില്ല പ്രസിഡന്റ്  അഡ്വ. വി.കെ. സജീവന്‍, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, ജില്ലാ ഭാരവാഹികളായ അഡ്വ.കെ.വി. സുധീര്‍,  ഇ.പ്രശാന്ത് കുമാര്‍, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി , തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ്, ജോസ് കാപ്പാട്ടുമല, വത്സന്‍ മേടോത്ത്, സജീവ് മഠത്തില്‍,  ജോസ് വാലുമണ്ണേല്‍, ജോര്‍ജ്ജ് പുതിയപറമ്പില്‍, എം.ടി. സുധീര്‍, ടി. ശ്രീനിവാസന്‍ എന്നിവരടങ്ങിയ ബി.ജെ.പി സംഘമാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്.


Post a Comment

0 Comments