Ticker

6/recent/ticker-posts

Header Ads Widget

മുംബൈയില്‍ ക്രൂരപീഡനത്തിനിരയായ യുവതി മരിച്ചു; ഒരാള്‍ അറസ്റ്റില്‍

മുംബൈയില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പീഡനത്തിനിരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പ് ദണ്ഡുപയോഗിച്ച് മുറിവേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പീഡനത്തിനിരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പ് ദണ്ഡുപയോഗിച്ച് മുറിവേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് മുംബൈ സാകിനാകയില്‍ 34കാരിയായ യുവതി ടെമ്പോയില്‍ വെച്ച് പീഡനത്തിരയായത്. തുടര്‍ന്ന് പ്രതികള്‍ യുവതിയെ ടെമ്പോയില്‍ ഉപേക്ഷിച്ചു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമിച്ചതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി മോഹന്‍ ചൗഹാനെ(45) പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകം, ബലാത്സംഗം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം വിഷയത്തില്‍ ഇടപെടലുമായി ദേശീയ വനിതാ കമ്മിഷന്‍ രംഗത്തെത്തി. വിഷയം പരിശോധിക്കാന്‍ വനിതാ കമ്മിഷന്‍ അംഗത്തെ നേരിട്ട് അയക്കും. മരിച്ച യുവതിയുടെ കുടംബത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു.

ഇന്നലെയാണ് മുംബൈ സാകിനാകയില്‍ 34കാരിയായ യുവതി ടെമ്പോയില്‍ വെച്ച് പീഡനത്തിരയായത്. തുടര്‍ന്ന് പ്രതികള്‍ യുവതിയെ ടെമ്പോയില്‍ ഉപേക്ഷിച്ചു.

 അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമിച്ചതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി മോഹന്‍ ചൗഹാനെ(45) പൊലീസ് അറസ്റ്റുചെയ്തു.

 കൊലപാതകം, ബലാത്സംഗം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം വിഷയത്തില്‍ ഇടപെടലുമായി ദേശീയ വനിതാ കമ്മിഷന്‍ രംഗത്തെത്തി. വിഷയം പരിശോധിക്കാന്‍ വനിതാ കമ്മിഷന്‍ അംഗത്തെ നേരിട്ട് അയക്കും.

 മരിച്ച യുവതിയുടെ കുടംബത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു.

Post a Comment

0 Comments