Ticker

6/recent/ticker-posts

Header Ads Widget

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.
 ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.

17കാരിയായ പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ 21കാരനായ യുവാവ് ദില്ലിയിലേക്ക് തട്ടിക്കൊണ്ടുപോയത്.

 മാതാപിതാകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ഓഗസ്റ്റ് 31നാണ് പൊലീസ് മോചിപ്പിച്ചത്.
ഇയാള്‍ പെണ്‍കുട്ടിയെ ഒന്‍പത് മാസത്തോളമായി തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Post a Comment

0 Comments