Ticker

6/recent/ticker-posts

Header Ads Widget

ഇടുക്കി ആനച്ചാലിൽ ഏഴു വയസ്സുകാരനെ വെട്ടിക്കൊന്നു

ഇടുക്കി ആനച്ചാലിൽ ഏഴു വയസ്സുകാരനെ ബന്ധു വെട്ടിക്കൊന്നു. ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ഇടുക്കിയിൽ ഏഴുവയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്റെ അമ്മയ്ക്കും പരുക്കേറ്റു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. റിയാസിന്റെ അമ്മ സഫിയയുടെ സഹോദരീ ഭർത്താവ് ഷാജഹാനാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പരുക്കേറ്റ സഫിയയേയും മറ്റൊരു കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments