Ticker

6/recent/ticker-posts

Header Ads Widget

75 ലക്ഷത്തിന്റെ വിന്‍വിന്‍ ഭാഗ്യം കള്ളുഷാപ്പുമാനേജര്‍ ദിലീപ്കുമാറിന്

ചേർത്തല : സംസ്ഥാന സർക്കാരിന്റെ വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപയും 8,000 രൂപവീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളും തിരുവിഴസ്വദേശിക്ക്.

ചേർത്തല മണവേലിയിലെ കള്ളുഷാപ്പുമാനേജർ ചേർത്തലതെക്ക് പഞ്ചായത്ത് 15-ാം വാർഡ് തിരുവിഴ ദേവിഭവനത്തിൽ ദിലീപ്കുമാറിനെയാണ്(53) ഭാഗ്യംതുണച്ചത്.

കാളികുളം ലീല ലക്കിസെന്ററിൽനിന്നു ഷാപ്പിലെത്തി പതിവായി ഭാഗ്യക്കുറിനൽകുന്ന ഭിന്നശേഷിക്കാരൻ കൊക്കോതമംഗലം കരിയിൽ സുനിൽകുമാറിൽനിന്നാണ് ടിക്കറ്റുവാങ്ങിയത്.

അഞ്ചു ടിക്കറ്റെടുത്തതിൽ ഒരുടിക്കറ്റിന് ഒന്നാംസമ്മാനവും മൂന്നുടിക്കറ്റിന് 8,000 രൂപവീതവും ലഭിച്ചു. ഡബ്യു.ടി. 684764 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. ടിക്കറ്റ് ചേർത്തലതെക്ക് സർവീസ് സഹകരണബാങ്കിൽ ഏല്പിച്ചു. ഭാര്യ അങ്കണവാടി അധ്യാപിക പ്രബുഷ. മക്കൾ: ദൃശ്യ, ദേവിക.

Post a Comment

0 Comments