പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പഠന സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. 2019-ൽ മോൻസന്റെ കൊച്ചിയിലെ വസതിയിൽ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെൺകുട്ടിയും മാതാവും നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭയം കൊണ്ടായിരുന്നു ഇത്രയും കാലം ഒന്നും മിണ്ടാതെ ഇരുന്നതെന്നും ഇവർ വ്യക്തമാക്കി.
0 Comments