Ticker

6/recent/ticker-posts

Header Ads Widget

എസ്.എസ്.എല്‍.സി. പരീക്ഷാദിവസം എട്ടിനും ഒമ്പതിനും വാര്‍ഷിക പരീക്ഷ......

എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുന്ന ദിവസം എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും നിശ്ചയിച്ച് വിദ്യാഭ്യാസവകുപ്പ്. മാര്‍ച്ച് 31നാണ് എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുന്നത്. രാവിലെയാണ് പരീക്ഷ. ഉച്ചകഴിഞ്ഞ് ഒമ്പതാം ക്ലാസിലെ രസതന്ത്രവും എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്രവും പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്.

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഹൈസ്‌കൂളുകളിലെ 90 ശതമാനം അധ്യാപകരും മറ്റു സ്‌കൂളുകളിലേക്ക് ഡ്യൂട്ടിക്ക് പോകാറുണ്ട്. പ്രൈമറി ഇല്ലാത്ത സ്‌കൂളുകളില്‍ ഇത്തരം സാഹചര്യങ്ങളില്‍ വാര്‍ഷികപരീക്ഷ നടത്താന്‍ പ്രതിസന്ധി ഉണ്ടായേക്കും. എസ്.എസ്.എല്‍.സി. ഡ്യൂട്ടിക്കുപോയ അധ്യാപകര്‍ക്ക് രാവിലെ മറ്റു സ്‌കൂളുകളിലെ പരീക്ഷ കഴിഞ്ഞ് പ്രത്യേക ഉത്തരവിലൂടെ സ്വന്തം സ്‌കൂളില്‍ തിരിച്ചെത്തേണ്ട സാഹചര്യവും വരും. എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുമ്പോള്‍ മറ്റു ക്ലാസ്സുകളിലെ പരീക്ഷ നടത്തിയ കീഴ്‌വഴക്കം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല.

Post a Comment

0 Comments