Ticker

6/recent/ticker-posts

Header Ads Widget

വീണ്ടും ഇരുട്ടടി…! പാചകവാതക വില വീണ്ടു കൂടി; 1000 കടന്നു.

ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു ( LPG prices rise again ).

ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് തുടര്‍ച്ചയായുണ്ടാകുന്ന ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനയും. മാര്‍ച്ച് 22ന് 50 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴുള്ള വര്‍ധനയെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 103 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.

Post a Comment

0 Comments