Ticker

6/recent/ticker-posts

Header Ads Widget

Gold price today : ഇടിവിനും തുടർച്ചയ്ക്കും ശേഷം സ്വർണവില ഇന്ന് ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഉയർന്നു. രണ്ട് ദിവസമായി കൂടിയും കുറഞ്ഞു ചാഞ്ചാടുന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38000 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ കുറയുകയും തൊട്ടടുത്ത ദിവസം 240 രൂപ വർധിക്കുകയും ചെയ്തിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 10 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4750 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ ഇന്നലെ 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3925 രൂപയായി.

സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായി മെയ് അഞ്ചിനാണ് വില വർധിച്ചത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 68 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

ഏപ്രില്‍ 29 - 38840 രൂപ 
ഏപ്രില്‍ 30 - 38720 രൂപ 
ഏപ്രില്‍ 30 - 37920 രൂപ 
മെയ് 1 - 37920 രൂപ 
മെയ് 2 - 37760 രൂപ 
മെയ് 3 - 37760 രൂപ 
മെയ് 4 - 37600 രൂപ 
മെയ് 5 - 37920 രൂപ 
മെയ് 6 - 37680 രൂപ 
മെയ് 7 - 37920 രൂപ  
മെയ് 8 - 37920 രൂപ  

Post a Comment

0 Comments