Ticker

6/recent/ticker-posts

Header Ads Widget

Kerala PSC : പിഎസ്‍സി പ്രിലിമിനറി പരീക്ഷ കേന്ദ്രത്തിൽ മാറ്റം; ‌പിഎസ്‍സി ജില്ലാ അറിയിപ്പ്.

കോട്ടയം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (kerala public service commission) മെയ് 15ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.15 വരെ ചങ്ങനാശേരി വാഴപ്പള്ളി സെൻ്റ് തെരേസാസ് ഹൈസ്‌കൂളിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കോമൺ പ്രിലിമിനറി പരീക്ഷ (കാറ്റഗറി നമ്പർ 034 / 2020, 061/2020 , 352/ 2020) (preliminary exam) വാഴപ്പള്ളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

സ്വയംതൊഴിൽ പദ്ധതികളിലേക്ക് അപേക്ഷിക്കാം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോബ് ക്ലബ് പദ്ധതിപ്രകാരം ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25 ശതമാനം സബ്സിഡിയോടെ പരമാവധി 10 ലക്ഷം രൂപയും കെസ്റു പദ്ധതി പ്രകാരം വ്യക്തിഗത സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 20 ശതമാനം സബ്സിഡിയോടെ ഒരു ലക്ഷം രൂപയും ബാങ്ക് വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.

വനിതകൾക്ക് സംരംഭകത്വ വികസന പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ആറു ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയും 18നും 55നുമിടയിൽ പ്രായവുമുള്ളവർക്കാണ് അവസരം. 35നുമേൽ പ്രായമുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നോക്കവും നിലവിൽ തൊഴിലില്ലാത്തവരുമായവർ തുടങ്ങിയവർക്കു മുൻഗണന നൽകും.


Post a Comment

0 Comments