Ticker

6/recent/ticker-posts

Header Ads Widget

എടിഎമ്മിൽ നിന്ന് എത്ര തവണ സൗജന്യമായി പണം പിൻവലിക്കാം ?

എടിഎമ്മിൽ നിന്ന് വളരെ കുറിച്ച് തവണ മാത്രമേ സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. പരിധി കഴിഞ്ഞാൽ 21 രൂപ ബാങ്കുകൾക്ക് സർവീസ് ചാർജായി ഈടാക്കാം...

അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും അല്ലാത്ത ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് തവണയും സൗജന്യമായി പണം പിൻവലിക്കാം. സോവിംഗ്‌സ് അക്കൗണ്ടിലുള്ള ബാലൻസിനനുസരിച്ച് എന്നാൽ ഇതിന് മാറ്റം വരും. ഒരു ലക്ഷത്തിന് മുകളിൽ സേവിംഗ്‌സ് ഉള്ള എസ്ബിഐ ഉപഭോക്താക്കൾക്ക് സൗജന്യമായി എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം.

ആക്‌സിസ് ബാങ്കിൽ ഒരു ദിവസം 25,000 രൂപ വരെ എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ സാധിക്കുകയുള്ളു. പരിധി കഴിഞ്ഞാൽ ഓരോ ആയിരം രൂപയ്ക്കും 5 രൂപ എന്ന നിരക്കിൽ സർവീസ് ചാർജ് നൽകണം. ആക്‌സിസ് ബാങ്കിൽ പണമിടപാടുകൾക്ക് മാത്രമേ സർവീസ് ചാർജ് ഈടാക്കുകയുള്ളു. മറ്റ് നോൺ-ഫിനാന്ഷ്യൽ ട്രാൻസാക്ഷനുകൾക്ക് സർവീസ് ചാർജ് ഈടാക്കുകയില്ല.

ഐസിഐസിഐ ബാങ്കിൽ 4 പണമിടപാട് വരെ സൗജന്യമായുള്ളു. അതിന് ശേഷം ഓരോ ട്രാൻസാക്ഷനും 150 രൂപ വീതം നൽകേണ്ടി വരും. ഒരു ലക്ഷം രൂപ വരെ പ്രതിമാസം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുകയുള്ളു. അതിന് ശേഷം ഓരോ 1000 രൂപയ്ക്കും 5 രൂപ വീതം സർവീസ് ചാർജായി ഈടാക്കും.

Post a Comment

0 Comments