Ticker

6/recent/ticker-posts

Header Ads Widget

വിനോദയാത്രയ്ക്കൊരുങ്ങി കെ എസ് ആർ ടി സി.

വിനോദയാത്രയ്ക്കൊരുങ്ങി കെഎസ്ആർടിസിയും...

പൂജാഅവധി ദിനങ്ങളിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പാക്കേജുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി.

നാളെ (ഒക്ടോബർ 2 2022) വയനാട്ടിലേക്ക് (700/-)
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ 50 പേരെയാണ് ഉൾപ്പെടുത്തുക. രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6.30/7.00 മണിയോടെ തിരിച്ചെത്തുന്ന ഈ യാത്രയിൽ തുഷാരഗിരി, പൂക്കോട് തടാകം, വനപർവ്വം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒക്ടോബർ 3 2022 മൂന്നാറിലേക്ക് (1900/-)
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യാത്ര താമരശ്ശേരി യൂണിറ്റിൽ നിന്ന് 6.30 മണിക്ക് ആരംഭിക്കുന്നു. 7.15 ന് കോഴിക്കോട് എത്തുന്ന സംഘം അന്നേ ദിവസം
ആതിരപ്പള്ളി - വാഴച്ചാൽ - തുമ്പർമുഴി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു മൂന്നാറിൽ എത്തുന്നു.
യാത്രയുടെ രണ്ടാം ദിവസം മൂന്നാറിലെ പ്രധാന ഹിൽ സ്റ്റേഷനുകൾ, മാട്ടുപ്പെട്ടി - കുണ്ടള ഡാം - ടീ മ്യൂസിയം - മൂന്നാർ ഗാർഡൻ - ടീ കമ്പനി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു രാത്രി 7.30 ന് തിരികെ മടങ്ങുന്നു.
പിറ്റേ ദിവസം വെളുപ്പിന് 5 മണിയോടെ കോഴിക്കോട് എത്തിച്ചേരും.

യാത്രയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 
വിശദമായ വിവരങ്ങൾക്ക് കെ എസ് ആർ ടി സി യൂണിറ്റുമായി ബന്ധപ്പെടുക : 9544477964, 9846100728.

Post a Comment

0 Comments