Ticker

6/recent/ticker-posts

Header Ads Widget

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ ചോർത്തിയ കേസിൽ നഷ്ട പരിഹാരം നൽകാമെന്ന് മാതൃ കമ്പനി

ഫേസ്ബുക്കിനെ വിവാദത്തിലാക്കിയ കേംബ്രിജ് അനലറ്റിക്ക കേസിൽ നഷ്ട പരിഹാരം നൽകാൻ തയ്യാറാണെന്ന് ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ .കേസ് തീര്‍പ്പാക്കാന്‍ 72.5 കോടി ഡോളര്‍ നല്‍കാമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.


രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്ന കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനം ഉള്‍പ്പടെ വിവിധ കമ്പനികള്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ലഭ്യമാക്കി എന്നതാണ് കേസ്.

സ്വകാര്യതയ്ക്കും, വിശ്വാസ്യതക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ജനങ്ങള്‍ താല്പര്യപ്പെടുന്ന സേവനങ്ങള്‍ തുടരാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് മെറ്റ പറഞ്ഞു.എന്നാൽ ഇങ്ങനെ നഷ്ടപരിഹാനൽകി കേസ് തീര്‍പ്പാക്കാനുള്ള ധാരണ കോടതി അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Post a Comment

0 Comments