Ticker

6/recent/ticker-posts

Header Ads Widget

വൻ ഡിസ്‌കൗണ്ടുകളോടെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു

വൻ ഡിസ്‌കൗണ്ടുകളോടെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു; ഐഫോണ്‍ അടക്കം സ്മാര്‍ട്‌ഫോണുകള്‍ വിലക്കുറവില്‍.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10 ന് വില്‍പന ആരംഭിക്കുമെന്നാണ് വിവരം. ദീപാവലി ആഘോഷത്തോട് മുന്നോടിയായാണ് ഈ വില്‍പനമേള നടക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും 40 ശതമാനം വരെ വിലക്കിഴിവാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലുണ്ടാവുക. നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉല്‍പ്പടെ ലഭിക്കും. സാംസങ്, വണ്‍പ്ലസ്, നാര്‍സോ, ഐഖൂ ഉള്‍പ്പടെ വിവിധ ബ്രാന്‍ഡുകളുടെ ഫോണുകള്‍ വില്‍പനയ്‌ക്കുണ്ടാവും.

സാംസങ്ങിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഗാലക്‌സി എസ് 23 എഫ്‌ഇ സ്മാര്‍ട്‌ഫോണ്‍ വില്‍പനമേളയില്‍ ഉണ്ടായേക്കും. ഇതോടൊപ്പം വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജി, റിയല്‍മി നാര്‍സോ 60എക്‌സ്, ഐഖൂ സെഡ്7 പ്രോ, ഓണര്‍ 90, നോക്കിയ ജി42 5ജി തുടങ്ങിയവ വില്‍പനയ്‌ക്കുണ്ടാവും.

ഐഫോണുകളും ഓഫര്‍ വിലയില്‍ വില്‍പനയമേളയ്‌ക്കെത്തും. ഫാഷന്‍ & ബ്യൂട്ടി, ഹോം, കിച്ചന്‍, ഔട്ട്‌ഡോര്‍, ഇലക്‌ട്രോണിക്‌സ്, ടിവി, ഗൃഹോപകരണങ്ങള്‍, ആമസോണ്‍ ബ്രാന്‍ഡ് ഉല്പന്നങ്ങള്‍, അലെക്‌സ, ഫയര്‍ടിവി, കിന്‍ഡില്‍ ഉള്‍പ്പടെയുള്ളവയും വില്‍പനമേളയിലുണ്ടാവും. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡീലുകളും വിലക്കിഴിവുകളും ആമസോണ്‍ പ്രഖ്യാപിച്ചേക്കും.

Post a Comment

0 Comments