Ticker

6/recent/ticker-posts

Header Ads Widget

അഞ്ച് മിനിറ്റിനുള്ളില്‍ പോസ്റ്റ് എഡിറ്റ് ചെയ്യാം, ശബ്ദവും പങ്കുവെയ്‌ക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ത്രെഡ്‌സ്

ത്രെഡ്‌സിൽ എഡിറ്റ് ബട്ടണ്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഫീച്ചര്‍ ഇതിനോടകം തന്നെ കമ്ബനി അവതരിപ്പിച്ചു കഴിഞ്ഞു.


പോസ്റ്റ് പങ്കുവെച്ച്‌ അഞ്ച് മിനിറ്റ് കഴിയുന്നതുവരെ എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാനാകുന്ന പുതിയ ഫീച്ചറാണ് എത്തുന്നത്. ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉപയോക്തക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ കഴിഞ്ഞ വര്‍ഷമാണ് എക്‌സില്‍ ഇത്തരത്തില്‍ ഒരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

എക്‌സില്‍ ഒരു പോസ്റ്റ് എഡിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഇതിന്റെ ഹിസ്റ്ററി കാണുന്നതിനുള്ള സംവിധാനമുണ്ട്. എന്നാല്‍ ത്രെഡ്‌സില്‍ ഇത്തരത്തില്‍ ഒരു സംവിധാനമില്ല. ഇത് ത്രെഡ്‌സിലെ എഡിറ്റ് ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കിയേക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതായത് ത്രെഡ്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചതിന് ശേഷം ഇത് എന്തെങ്കിലും വിധത്തില്‍ വൈറലാകുകയാണെങ്കില്‍ ഈ പോസ്റ്റ് പിന്നീട് പൂര്‍ണമായും മാറ്റിക്കുറിക്കാൻ സാധിക്കും. ഇത് ആദ്യം പങ്കുവെച്ച പോസ്റ്റ് ഏതെന്ന് തിരിച്ചറിയാനും സാധിക്കില്ല.

പോസ്റ്റിന് മുകളില്‍ വലത് ഭാഗത്തായി ത്രീ ഡോട്ട് ബട്ടനില്‍ എഡിറ്റ് എന്ന ഓപ്ഷൻ കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് പോസ്റ്റ് എഡിറ്റ് ചെയ്യാനാകും. ഇതിന് പുറമെ വോയിസ് ത്രെഡ്‌സ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ കൂടി ത്രെഡ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വോയിസ് മെസേജ് പോസ്റ്റായി പങ്കുവെക്കാനും സാധിക്കും. മറുപടിയും ശബ്ദമായി പങ്കുവെയ്‌ക്കാൻ സാധിക്കും. ഇതിന്റെ ക്യാപ്ഷൻ ഓട്ടോമാറ്റിക് ആയി എത്തുമെങ്കിലും ഇതും ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാൻ സാധിക്കും.

Post a Comment

0 Comments