Ticker

6/recent/ticker-posts

Header Ads Widget

അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്ബര്‍ മാറ്റണോ? ഇതാ വഴി

ക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിരവധി സൗകര്യങ്ങളാണ് എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്ബര്‍ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ബാങ്ക് ശാഖകളില്‍ ലഭ്യമാണ്. അതിനായി താഴെ പറയുന്ന ഈ രേഖകള്‍ അനിവാര്യമാണ്. പാസ് പോര്‍ട്ട്,ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ, ആധാര്‍ കൈവശമുള്ളതിന്റെ തെളിവ്, എംഎന്‍ആര്‍ഇജിഎ കാര്‍ഡ് തുടങ്ങിയവയാണ്.

ഇവയില്‍ ഏതെങ്കിലും ഒരു രേഖയാണ് ബാങ്കില്‍ നല്‍കേണ്ടത്. കൂടാതെ ശാഖയില്‍ പോയി മൊബൈല്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അപേക്ഷാഫോം പൂരിപ്പിച്ച്‌ നല്‍കേണ്ടതുമാണ്. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്ബറിലേക്ക് എസ്‌എംഎസിലൂടെ അപ്‌ഡേഷന്റെ സ്റ്റാറ്റസ് അറിയിക്കുന്നതാണ്.

സമാന രീതിയില്‍ ഉപയോഗപ്രദമായ മറ്റൊരു സേവനമാണ് എസ്ബിഐ വാട്ട്‌സ്‌ആപ്പ് ബാങ്കിംഗ്. ബാങ്കിന്റെ വിവിധ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. എസ്ബിഐ വാട്ട്‌സ്‌ആപ്പ് ബാങ്കിംഗിലൂടെ ഉപയോക്താക്കള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാനാകും. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കാനും പെന്‍ഷന്‍ സ്ലിപ്പ്, നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ലോണ്‍ വിവരങ്ങള്‍ (ഭവന വായ്പ, കാര്‍ ലോണ്‍, സ്വര്‍ണ്ണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ), എന്‍ആര്‍ഐ സേവനങ്ങള്‍ (എന്‍ആര്‍ഇ അക്കൗണ്ട്, എന്‍ആര്‍ഒ അക്കൗണ്ട്)
അക്കൗണ്ടുകള്‍ തുറക്കുന്നതുമായി സംബന്ധിച്ച സംശയങ്ങള്‍ക്കും ഈ സേവനം ഉപയോഗിക്കാം.

Post a Comment

0 Comments