മുക്കം: പുതിയ കാലത്ത് വിവരങ്ങളെല്ലാം വിരൽ തുമ്പിലാണങ്കിലും അയൽപ്പക്ക ബന്ധങ്ങളുടെ ശിഥിലീകരണം ഇന്ന് കൂടുതൽ പ്രകടമാവുന്ന അവസ്ഥയിൽ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയിൽ യാഥാർത്ഥ്യമായത് നാടിന്റെ സമഗ്ര വിവരങ്ങൾ അടങ്ങിയ ഒരു മൊബൈൻ അപ്ലിക്കേഷനാണ്. പന്നിക്കോട് എന്ന ഗ്രാമത്തിന്റെ മുഴുവൻ വിവരങ്ങളുമടങ്ങിയ മൊബൈൽ ആപ്ലിക്കേഷനാണ് യാഥാർത്ഥ്യമാവുന്നത്. കക്ഷി, മത രാഷ്ട്രിട്രിയത്തിന് അതീതമായി 15 ഓളം ചെറുപ്പക്കാരാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്ന ഈ ആപ്ലിക്കേഷനിൽ രക്ത ഗ്രൂപ്പ്, ബസ് സമയം, ഡോക്ടർമാർ, ക്ലിനിക്കുകൾ തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ ,ബസ് സമയം ഓട്ടോറിക്ഷ ഡൈവർമാരുടെ ഫോൺ നമ്പറുകൾ, മെഡിക്കൽ ലാബുകൾ തുടങ്ങി നാട്ടിലെ വിവിധ കൂലി പണിക്കരുടെ വിവരങ്ങൾ വരെ ഈ ആപ്ലിക്കേഷനിൽ സൗജന്യമായി ലഭ്യമാവും.
എന്റെ പന്നിക്കോട് എന്ന പേരിലാരംഭിച്ച ആപ്പിക്കേഷന്റെ ലോഗോ പ്രകാശനം പന്നിക്കോട് എ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ മുക്കം ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ വിജയൻ നടു തൊടികയിൽ നിർവഹിച്ചു. സക്കീർ താന്നിക്കൽ തൊടി അധ്യക്ഷത വഹിച്ചു. കെ.കെ.സബീൽ ആപ്ലിക്കേഷനെ കുറിച്ച് വിശദീകരിച്ചു.
സി. ഫസൽ ബാബു, സ്വപ്ന വിശ്വനാഥ്, ഷിജി പരപ്പിൽ, സി.കേശവൻ നമ്പൂതിരി, ബഷീർ പാലാട്ട്, വി.പി.ഗീത, സി. ഹരീഷ്, പി.ടി.കുഞ്ഞിരായിൻ, ബാബു പൊലു കുന്നത്ത്, ഉണ്ണി കൊട്ടാരത്തിൽ, അജ്മൽ പന്നിക്കോട് ,ശരത്പരപ്പിൽ ,റസീന മജീദ്, സെയ്ത് കീഴുപറമ്പ്, ഫാസിൽ യു.കെ .സി, ഷംസു പൊലു കുന്നത്ത് ,നിഷാദ് താന്നിക്കൽ തൊടി, ഒ.കെ. നസീബ്, വി.പി.സുഹൈർ, നിയാസ് പൊലുകുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
![]() |
എന്റെ പന്നിക്കോട് മൊബൈൽ ആപ്ലിക്കേഷൻ ലോഗോ ഫയർ അസി. ഓഫീസർ വിജയൻ നടുതൊടികയിൽ പ്രകാശനം ചെയ്യുന്നു. |
0 Comments