Ticker

6/recent/ticker-posts

Header Ads Widget

ഗൂഗിൾ അമ്മച്ചി കാണാത്ത കൊനിപ്പാറ

വിവരണം – Shamsupolnnath Pannicode.


കുട്ടമ്പുഴ ട്രിപ്പിന്റെ രണ്ടാം ദിനം. ഇന്ന് രണ്ട് കാഴ്ചകളാണ് തിരുമാനിച്ചത് ,ആനക്കയം ബോട്ടിങ്, പിന്നെ കൊനിപ്പാറ ട്രക്കിംങ്.
  ഞങ്ങൾ ആദ്യം പോയത് കൊനിപ്പാറ വ്യൂ പോയന്റിലെക്ക് .നേരത്തെ ഇടുക്കി ജില്ലയുടെ ഭാഗമായ കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമല കണ്ടം ,കൊനിപ്പാറ വ്യൂ പോയിന്റ്. ഇപ്പോൾ ഇത് എറാണകുളം ജില്ലയുടെ ഭാഗമാണ് .ഇവിടെത്തെ പ്രത്യകത. കാൽനടയായോ, ജീപ്പിലെ മാത്രം പോവാൻ പറ്റുന്ന കുത്തനെ കയറ്റമുള്ള, പാറകൾ നിറഞ്ഞ ,റോഡ് പോലുമില്ലാത്ത മലയാണ് .

പൊറോട്ടയോട് മൽപ്പിടുത്തം നടത്തികെണ്ടിരിക്കെ,കൃത്യം 9.30 തന്നെ നമ്മുടെ ജീപ്പിന്റെ ഡ്രൈവർ ജിമ്പിൻ എത്തി. എല്ലാവരും പെട്ടെന്ന് ഒരുങ്ങി ജീപ്പിലെക്ക് കയറി .ജീപ്പിന്റെ പിറക്കിലിരുന്നാൽ ഛർദി വരുന്നതിനാൽ വിനുവേട്ടനെ പിറക്കിലോട്ട് മാറ്റി മുൻ സീറ്റിൽ തന്നെ സ്ഥാനമുറപ്പിച്ചു. നേരെ കുട്ടമ്പുഴയിലെക്ക് അവിടെന്ന് നേരെ മാമല കണ്ടത്തേക്ക്.

കാട്ടിലൂടെ കോണ്ഗ്രീറ്റ് ചെയ്ത വീതീ കുറഞ്ഞ റോഡിലൂടെ പച്ച നിറഞ്ഞ കാട്ടിലൂടെ ,കാടിന്റെ മക്കളുടെ ഊരിലൂടെ ,തേക്കിൻ മരങ്ങളുടെ കാഴ്ച കണ്ട് യാത്ര തുടങ്ങി. ആനകളുടെ വിഹാരകേന്ദ്രമാണ് ഈ റോഡ് എന്നും ശ്രദ്ധിച്ച് ഇരുന്നോളി ആനനെ കാണാം എന്നും കൂടെ വന്ന അലിയുടെ കമന്റ്. അത് കേട്ടപ്പോൾ പിന്നെ ഇപ്പം ആന കാണുമെന്ന് പ്രതീക്ഷിച്ച് കാട്ടിലേക്ക് കണ്ണും നട്ടിരുന്നു. ആന പിണ്ടം കണ്ട് ഞങ്ങൾ ആന സ്വപ്നം മടക്കി വെച്ചു.

അവസാനം മാമല കണ്ടം അങ്ങാടിയിൽ എത്തി കുഞ്ഞു അങ്ങാടി .പേരിന്റെ വലിപ്പമൊന്നുമില്ല അവിടെ. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ കൊനിപ്പാറ റോഡ് എന്ന ബോർഡ് കണ്ടു അവിടേക്ക് തിരിച്ചു ഇനി ചെറിയ കളിയല്ല. വലിയ കളി, നല്ലവണ്ണം പിടിച്ച് ഇരുന്നോളി എന്ന മുന്നറിയിപ്പും.
തുടക്കത്തിലെ വീതി കുറഞ്ഞ കോൺഗ്രീറ്റ് റോഡ് കുറച്ച് കഴിഞ്ഞപ്പോൾ ,കല്ലുകൾ നിറഞ്ഞ റോഡായി മാറി. ഇനി റോഡില്ല .കുത്തനെയുള്ള പാറകളിലൂടെ പറ്റി പിടിച്ച് കയറി തുടങ്ങി .ഉരുളൻ കല്ലിലൂടെ കട്ട ഓഫ് റോഡിലൂടെ  പരിചയസമ്പന്നതയിൽ ജോബി കൂളായി ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുന്നു.

ഇടയ്ക്ക് ജീപ്പിന്റെ മുൻ ഭാഗത്ത് രണ്ട് പേർ ഇരിക്കേണ്ടി വന്നു, കുത്തനെയുള്ള പാറക്കളി ലൂടെ കയറ്റം പേടിപ്പെടുത്തുന്നതും, അതു പൊലെ രസമുള്ളതുമാണ്. ഇടയ്ക്ക് ചെറിയ വീടുകൾ കാണാം .ശരിക്കുമുള്ള വഴി പോലുമില്ലാത്ത ഇവിടെ വീട് ഉണ്ടാക്കിയവരെ സമ്മതിക്കണമെന്ന് കൂടെയുള്ള ശെമീർ .ഇതൊക്കെ ജീപ്പിൽ കൊണ്ടുവന്നതാണെന്ന് അലിയുടെ മറുപടി.

ഒരു മണിക്കൂറിലധികം സമയമെടുത്തു മുകളിൽ എത്താൻ ഇടക്ക് ഞങ്ങൾ ഇറങ്ങി നടക്കേണ്ടി വന്നു ജീപ്പ് കയറാഞ്ഞത് കൊണ്ട്. പകുതി എത്തിയപ്പോൾ തന്നെ നല്ല വെയിലുണ്ടായിട്ടും, ഇളം കാറ്റിൽ കാടിന്റെ കുളിർമ്മ .കൈയിലുണ്ടായിരുന്ന വെള്ള ബോട്ടിലുകൾ കാലിയാകാൻ താമസമുണ്ടായില്ല. മാങ്ങയും, പേരക്കയും കഴിച്ച് ക്ഷീണമക്കറ്റി.

മുകളിലേട്ട് കയറുബോഴും. ഇടയക്ക് കാണുന്ന വീടുകൾ ആശ്ചര്യപെടുത്തുന്നു. ഇതിനിടയിൽ 70 വയസിലധികം പ്രായം തോന്നുന്ന അമ്മച്ചി ഞങ്ങളുടെ കണ്ണ് തള്ളിച്ചു .ഇടയക്ക് ജീപ്പ് കയറാത്തത് കൊണ്ട് ഇറങ്ങി നടക്കുകമായിരുന്നു ,നടന്ന് തളർന്ന് നിൽക്കുമ്പോൾ ഒരു വടിയുമായി ഞങ്ങളെ പലപ്പോഴും കടന്നു പോയി അവർ. ഇവിടത്തെ ക്കാരുടെ ആരോഗ്യക്ഷമതയാണ് കാണിക്കുന്നത് .ശുദ്ധമായ വായുവും ,പച്ചയായ ജീവിതമുള്ള  മനുഷ്യരെയാണ് കണ്ടത്.

ഇതിനിടക്ക് എട്ടിന്റെ പണി കിട്ടി . ജീപ്പിന്റെ ടയർ പഞ്ചറായി വ്യൂ പോയിന്റിൽ എത്തിയതിനു ശേഷം ,നോക്കുമ്പോൾ ജാക്കിയില്ല,ആകെ പെട്ടു.ഇതിനിടക്ക് ഞങ്ങൾ കയറുബോൾ താഴെക്ക് ഇറങ്ങി പോയ ജീപ്പെ രക്ഷയുള്ളൂ, ഞങ്ങളെ അവിടെയിറക്കി ടയർ മാറ്റുവാൻ താഴെക്ക് പോയി, ഞങ്ങൾ കാഴ്ച കാണാനും.

ഇവിടെ സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് എന്നാൽ കുറച്ച് കൂടി നടന്നാൽ ഫോറസ്റ്റ് ആണ് അങ്ങോട് പോവാൽ നിയമ വിരുദ്ധമാണ് , അങ്ങോട്ട് ഞങ്ങൾ പോയില്ല. ഒരു ഭാഗം കുത്തനെയുള്ള മലയും, താഴ് ഭാഗം കൊക്കയും, അങ്ങ് ദൂരെ തലയുയർത്തി നിൽക്കുന്ന മാമലകൾ ,കത്തുന്ന വെയിലിലും, കാറ്റിൽ വെയിൽ കൊണ്ടിരിക്കൽ ഒരു വൈബ് തന്നെ. കുറച്ച് കഴിഞ്ഞപ്പോൾ കലാവസ്ഥ മാറി വെയിൽ പോയി ,കാർമേഘം കൊണ്ട് നീലകാശം മൂടി കെട്ടി. കുറെ സൊറപറഞ്ഞു നിൽകുമ്പോൾ ആകാശത്ത് വിമാനങ്ങളുടെ ഇരമ്പൽ കേൾക്കാം. നെടുമ്പാശ്ശേരി ഇറങ്ങാൻ വേണ്ടി സിഗ്നലിന് വേണ്ടിയാണ് ഇങ്ങോട് വരുന്നത്. കുറച്ച് കൂടി മുകളിലോട്ട് കയറിയാൽ വിമാന താവളം മറ്റും കാണാം എന്നും ,എന്നാൽ വനത്തിലേക്ക് കയറൽ നിയമവിരുദ്ധമായതിനാൽ പോകാൻ പാടില്ല. ജീപ്പ് റെഡിയായി ജോബി വന്നു ഇനി ഇറക്കമാണ്.

കയറി പോലെ തന്നെയാണ് ഇറങ്ങുമ്പോഴും, പക്ഷേ കുറച്ച് കൂടി പേടി തോന്നുക കുത്തനെയുള്ള ഇറക്കം കാണുമ്പോഴാണ് .കുഴപ്പമെന്നുമില്ലാതെ താഴെയെത്തി. വല്ലതും കഴിക്കണം. അലിയാണ് ഭക്ഷണം റെഡിയാക്കുന്നത് .

അലിയുടെ ആന്റിയുടെ വീട്ടിലെക്ക് ,കഞ്ഞിയും, പയറും, രണ്ട് തരം അച്ചാറും ,പിന്നെ ഉണക്ക മീനും .കൂടുതൽ പറയുന്നില്ല കിടു. ഞങ്ങളുടെ ക്ഷീണമെല്ലാം പമ്പ കടന്നു. ആന്റി ,വീട്ടിലുള്ള പേരയ്ക്കയും പറിച്ച് തന്നു ,കൂശാലമായി ഭക്ഷണം. 



Post a Comment

0 Comments