Ticker

6/recent/ticker-posts

Header Ads Widget

കേരളപിറവി ദിനത്തിൽ നൗഷാദ്മാർ കൂട്ടായ്മ യു. എ. ഇ. ഘടകം രൂപികരിച്ചു.

ദുബായ് : കഴിഞ്ഞ ഒരുവർഷമായി കേരളത്തിലെ വിവിധ ജില്ലകളിലുള്ള നൗഷാദുമാരുടെ കൂട്ടായ്മയായ നൗഷാദുമാർ കൂട്ടായ്മ്മ യു എ ഇ ഘടകം പ്രഥമ യോഗവും കമ്മറ്റി രൂപീകരണവും കേരള പിറവി ദിനമായ നവംബർ ഒന്നിന് ദുബായ് കറാമ യിൽ വെച്ച് നടന്നു. വിവിധ എമിരേറ്റ്സ്കളിൽ ഉള്ള നൗഷാദുമാരുടെ സംഗമം വേറിട്ടൊരു അനുഭവമായി കേരളത്തിൽ പേരുകളുടെ കൂട്ടായ്മകൾ നടത്തുന്നത് ആദ്യമല്ലെങ്കിലും യു എ ഇ യിൽ ഒരേപേരുള്ളവരുടെ ഒത്തുചേരൽ ആദ്യമായാണെന്നു സംഘാടകർ അഭിപ്രായപ്പെട്ടു. വരുന്ന ജനുവരി ആദ്യവാരം കോഴിക്കോട് വെച്ച് ചേരുന്ന നൗഷാദുമാർ കൂട്ടായ്മയുടെ മഹാസംഗമം നടക്കുകയാണ്. അതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളിലുള്ള നൗഷാദുമാർ ഒത്തുകൂടുകയും കമ്മറ്റി രൂപീകരണവും നടന്നുവരികയാണ്. അതിന്റെ ഭാഗമായാണ് യു എ ഇ യിലെ ഈ സംഗമവും പ്രഥമ യു എ ഇ കമ്മറ്റി രൂപീകരണവും. വിവിധ ഇടങ്ങളിലും വ്യത്യസ്ത മേഖലകളിലുമുള്ള നൗഷാദുമാർ ഒത്തുചേർന്ന് വിവിധ പദ്ധതികളും നൗഷാദുമാരുടെ സാമൂഹിക ഉന്നമനവും ആണ് പ്രാഥമിക ലക്ഷ്യം. അതോടൊപ്പം സേവന മേഖലകളിൽ ഇടപെടാനും   കൂട്ടായ്മ ലക്ഷ്യമാക്കുന്നുണ്ട്. 
ദുബായ് കറാമ മുൻസിപ്പൽ പാർക്കിൽ ചേർന്ന പ്രഥമ സംഘമത്തിൽ യു എ ഇ നൗഷാദുമാർ കൂട്ടായ്മ നിലവിൽ വന്നു. കൂട്ടായ്മയുടെ യു എ ഇ ചെയർമാനായി നൗഷാദ് ചെർപ്പുളശേരിയെ തിരഞ്ഞെടുത്തു.
വൈസ് ചെയർമാൻ ആയി നൗഷാദ് നെല്ലിക്കാട്, നൗഷാദ് കുമ്പിടി എന്നിവരും ജനറൽ കോർഡിനേറ്റർ ആയി നൗഷാദ് ചാലിശ്ശേരി യും വൈസ് കോ ഓർഡിനേറ്റർ ആയി നൗഷാദ് മാങ്കോടും ട്രെഷറർ ആയി നൗഷാദ് അത്തോളിയെയും തിരഞ്ഞെടുത്തു. 
നൗഷാദ് മുക്കം, നൗഷാദ് മേപ്പറമ്ബ്, നൗഷാദ് വളാഞ്ചേരി, നൗഷാദ് വൈലത്തൂർ, നൗഷാദ് കാരാട്ട്, നൗഷാദ് തിരൂർ, നൗഷാദ് മക്കരപ്പറമ്ബ്, നൗഷാദ് നരിക്കോളി, നൗഷാദ് കുറുക്കോളി, നൗഷാദ് അത്തോളി, നൗഷാദ് തിരൂർ എന്നിവർ എക്സിക്യൂട്ടീവ് മെമ്പർ മാരായും തിരഞ്ഞെടുത്തു. 
നൗഷാദ് അലി സ്വാഗതവും നൗഷാദ് ചാലിശ്ശേരി പ്രമേയവതരണവും നടത്തി, നൗഷാദ് ചെർപ്പുളശേരി നന്ദിയും പറഞ്ഞു.


Post a Comment

0 Comments