തിരുവനന്തപുരം: കോവിഡ് മൂലം അനിശ്ചിത്വത്തിലായ പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെ നടത്താൻ തീരുമാനം.
രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക. പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.
ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയിൽ ഉൾക്കൊള്ളിക്കുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തിയേക്കും.
രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.40 മുതൽ 20 മിനിറ്റ് അധിക കൂൾ ഓഫ് സമയവും അനുവദിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ടൈംടേബിളും പുറത്തുവന്നിട്ടുണ്ട്. ഫോക്കസ് ഏരിയ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
1 Comments
Plustwo pareeshayoo
ReplyDelete