Ticker

6/recent/ticker-posts

Header Ads Widget

ജൂണില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു.

ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചു. 2023ല്‍ നടത്താന്‍ തീരുമാനം, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം ഔദ്യോഗിമായി അറിയിച്ചത്. തിയ്യതി പിന്നീട് അറിയിക്കും. കൂടാതെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതും ടൂര്‍ണമെന്റ് മാറ്റത്തിന് കാരണമായി.

2020ല്‍ പാകിസ്ഥാന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ശ്രീലങ്ക പിന്മാറുകയായിരുന്നു.  2022ല്‍ മറ്റൊരു ഏഷ്യാകപ്പ് നടക്കാനുണ്ട്. ഈ ടൂര്‍ണമെന്റിന് പാകിസ്ഥാനാണ് വേദിയാവുക. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് തിരക്കുള്ള ഷെഡ്യൂളായത് കൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്.

Post a Comment

0 Comments