ജനാധിപത്യ രാഷ്ട്രീയസഭയുടെ സ്ഥാപക നേതാവ് സി കെ ജാനുവിനെ പാർട്ടിയിൽ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു. 25 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് നടത്തിയെന്നാണ് ജാനുവിനെതിരെ ഉയർന്ന ആരോപണം
സാമ്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയെന്ന് ആരോപിച്ചാണ് സസ്‌പെൻഷൻ എന്ന് സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ വാർത്ത കുറിപ്പിൽ അറിയിച്ചു.
പാർട്ടിയുടെ പേരിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് സി കെ ജാനുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായും പ്രസ്താവനയിൽ പറയുന്നു. സികെ ജാനുവും ബിജെപി നേതാക്കളുമാണ് ഫണ്ട് കൈകാര്യം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്നു സി കെ ജാനു.
സികെ ജാനുവിന് കൊടകര കുഴൽപ്പണക്കേസിൽ പെട്ടവരുമായി ബന്ധമുണ്ടെന്നും പ്രകാശൻ മൊറാഴ ആരോപിച്ചു.
0 Comments